Follow KVARTHA on Google news Follow Us!
ad

ബാര്‍ നര്‍ത്തകിയുടെ പരാതിയില്‍ മുംബൈ പോലീസ് കണ്ണൂരില്‍; എസ് പിയുമായി കൂടിക്കാഴ്ച നടത്തി

ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ ബാര്‍ നര്‍ത്തകി നല്‍കിയ Kannur, News, Trending, Allegation, Police, Mumbai, Molestation, Case, Kerala,
കണ്ണൂര്‍: (www.kvartha.com 19.06.2019) ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ ബാര്‍ നര്‍ത്തകി നല്‍കിയ ലൈംഗിക ആരോപണ പരാതിയില്‍ അന്വേഷണത്തിനായി മുംബൈ പോലീസ് കണ്ണൂരിലെത്തി. അന്ധേരിയില്‍ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയത്. ഇവര്‍ കണ്ണൂര്‍ പോലീസ് എസ്.പിയുമായി കൂടിക്കാഴ്ച നടത്തി.

മുംബൈ ഓഷിവാര പോലീസ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി നേരത്തെ അവകാശപ്പെട്ടിരുന്നു. വിഷയം വിവാദമായ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് മുംബൈ പോലീസ് കണ്ണൂരിലെത്തിയത്.

 Binoy Kodiyeri  abuse case, Mumbai Police reached at Kannur, Kannur, News, Trending, Allegation, Police, Mumbai, Molestation, Case, Kerala

അതേസമയം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ തളയ്ക്കാനുള്ള കുരുക്ക് മുറുക്കിയിരിക്കയാണ് പരാതിക്കാരിയായ ബാര്‍ നര്‍ത്തകി. ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ വിശദീകരിക്കാനില്ലെന്നും മുംബൈയിലെ നഗരപ്രാന്തമായ മീരാ റോഡില്‍ താമസിക്കുന്ന 33കാരിയായ യുവതി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബിനോയിയോട് ആവശ്യപ്പെടുമെന്നു മുംബൈ പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു. പ്രതികരിച്ചില്ലെങ്കില്‍ സമന്‍സ് അയയ്ക്കുന്നതടക്കമുള്ള നടപടികളിലേക്കു കടക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ബിനോയിയും യുവതിയും തമ്മില്‍ തെറ്റിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുംബൈയില്‍ പ്രമുഖരുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചെന്നും അന്നത്തെ സാമ്പത്തിക സഹായ വാഗ്ദാനം ബിനോയ് ലംഘിച്ചതിനാലാണ് യുവതി കേസ് നല്‍കിയതെന്നുമാണ് അറിയാന്‍ കഴിയുന്നത്.

കുട്ടിയെ വളര്‍ത്താനും മറ്റു ചെലവുകള്‍ക്കുമായി അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് 2018 ഡിസംബറില്‍ യുവതി ബിനോയിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നതായാണ് വിവരം. അത് അവഗണിച്ചതോടെയാണ് ഈ മാസം 13ന് മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (മാനഭംഗം), 420 ( വഞ്ചന ), 504 ( ബോധപൂര്‍വം അപമാനിക്കല്‍ ),506 (ഭീഷണിപ്പെടുത്തല്‍ ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിക്കെതിരെ അന്വേഷണം നടത്തിവരികയാണെന്നും ഇതുവരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഓഷിവാര പോലീസ് ഇന്‍സ്പെക്ടര്‍ ശൈലേഷ് പാസല്‍വാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Binoy Kodiyeri  abuse case, Mumbai Police reached at Kannur, Kannur, News, Trending, Allegation, Police, Mumbai, Molestation, Case, Kerala.