Follow KVARTHA on Google news Follow Us!
ad

കോടിയേരി ഒറ്റപ്പെടുന്നു; കണ്ണൂര്‍ ലോബിക്കെതിരെ പടയൊരുക്കം, പകരക്കാരനെ തേടി പാര്‍ട്ടി കേന്ദ്ര നേതൃത്വം

മകനും പ്രവാസി വ്യവസായിയുമായ ബിനോയ് കോടിയേരി ലൈംഗീക ചൂഷണക്കേസില്‍ കുടുങ്ങിയതിനെNews, Kannur, Kerala, CPM, Kodiyeri Balakrishnan, Police,
കണ്ണൂര്‍:(www.kvartha.com 19/06/2019) മകനും പ്രവാസി വ്യവസായിയുമായ ബിനോയ് കോടിയേരി ലൈംഗീക ചൂഷണക്കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മില്‍ നിന്നും ഒറ്റപ്പെടുന്നു. പീഢനക്കേസില്‍ മകന്‍ ബിനോയ് കോടിയേരിയെ മുംബൈ പോലിസ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുമെന്നുറപ്പായിരിക്കെ കോടിയേരി അടിയന്തിരമായി സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയണമെന്നാണ് പാര്‍ട്ടിയിലെ തെക്കന്‍ ലോബിയുടെ ആവശ്യം.

News, Kannur, Kerala, CPM, Kodiyeri Balakrishnan, Police, Binoy Controversy; Kodiyeri struggling in party


സിപിഎമ്മിലെ കണ്ണൂര്‍ ലോബിയെന്ന് അറിയപ്പെടുന്ന കോടിയേരി, ഇ പി ജയരാജന്‍, കെ പി സഹദേവന്‍, പി കെ ശ്രീമതി എന്നിവരുടെ മക്കള്‍ കമ്മ്യൂണിസ്റ്റ് സദാചാരം നിരന്തരം ലംഘിക്കുന്നുവെന്ന വാദമാണ് പാര്‍ട്ടിയിലെ തെക്കന്‍ വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നത്.

നേരത്തെ സ്വാശ്രയ കോളജ് സമരത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ തല്ലുക്കൊണ്ട് തലപൊട്ടി റോഡില്‍ വീണുകിടക്കുന്ന കാലയളവില്‍ പിണറായി വിജയന്‍ അമൃതാനന്ദമയിയുടെ സ്വാശ്രയ കോളജില്‍ മകളെ എന്‍ജിനിയറിംഗിന് ചേര്‍ത്തതും വിവാദമായിരുന്നു. മന്ത്രിയായിരിക്കെ ഇ പി ജയരാജന്‍ നടത്തിയ ബന്ധുനിയമനവും കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിയുടെ മകനെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളും പാര്‍ട്ടിയെ വല്ലാതെ പ്രതിസന്ധിയിലാക്കിയിരുന്നു.

ഇതിനൊക്കെ കാരണം കണ്ണൂര്‍ ലോബി പാര്‍ട്ടിയില്‍ അമിതമായി പിടിമുറുക്കിയതാണെന്നാണ് തെക്കന്‍മേഖലയിലെ നേതാക്കള്‍ ഉയര്‍ത്തുന്ന ആരോപണം. നേരത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനൊപ്പം നിലകൊണ്ട നേതാക്കള്‍ കണ്ണൂര്‍ ലോബിക്കെതിരെയുള്ള പുതിയ ചേരിയിലേക്ക് കൂടുമാറാനൊരുങ്ങുകയാണ്. ഇതിന്റെ ആദ്യപടിയായാണ് പാര്‍ട്ടിയില്‍ കലാപമഴിച്ചുവിടുന്നത്.

ബിനോയ് കോടിയേരി വിഷയത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിരിക്കെ കോടിയേരിയുടെ രാജിയാണ് ഒരുവിഭാഗം നേതാക്കള്‍ ലക്ഷ്യമിടുന്നത്. തോമസ് ഐസക്ക്, എം എ ബേബി എന്നിവര്‍ നേതൃത്വം നല്‍കുന്ന വിഭാഗങ്ങള്‍ ഒരുവിഭാഗം കേന്ദ്ര നേതാക്കളുടെ ഒത്താശയോടൊണ് കരുക്കള്‍ നീക്കുന്നത്. നേരത്തെ അങ്ങേയറ്റം ദുര്‍ബലനായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്നു ഇവര്‍ കോടിയേരിയെ മുദ്രകുത്തിയിരുന്നു. മുഖ്യമന്ത്രിയോടുള്ള അമിതമായ വിധേയത്വം പാര്‍ട്ടിയെ പലപ്പോഴും ദുര്‍ബലമാക്കിയെന്നാണ് ആരോപണം. അതുകൊണ്ടു തന്നെ സിപിഎം സംഘടനാസംവിധാനത്തെ ശക്തിപ്പെടുത്താന്‍ തോമസ് ഐസക്കോ, എം എ ബേബിയോ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകണമെന്നാണ് ആവശ്യം.

കോടിയേരിക്കെതിരെയുള്ള ആരോപണത്തിന് പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രതികരിക്കാത്തത് സിപിഎമ്മില്‍ ആശങ്ക പരത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സ്വരചേര്‍ച്ചയില്ലായെന്ന പ്രചരണവും സജീവമാണ്. ഈ സാഹചര്യത്തില്‍ തന്റെ മകനെതിരെയുള്ള ആരോപണം തനിച്ചു നേരിടേണ്ട ഗതികേടിലാണ് കോടിയേരി.

ചരിത്രത്തിലാദ്യമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ലൈംഗീകാരോപണക്കേസില്‍ കുടുങ്ങുന്നത്. അതുകൊണ്ടുതന്നെ അതുപാര്‍ട്ടിക്കെതിരെ ഒരുവിഭാഗം മാധ്യമങ്ങള്‍ ആയുധമാക്കുന്നുവെന്ന പരാതി കേന്ദ്ര നേതൃത്വത്തിനുണ്ട്. കോടിയേരി ബാലകൃഷ്ണനെ അടിയന്തിരമായി നീക്കണമെന്ന ആവശ്യത്തോട്് പിബിയും കേന്ദ്രകമ്മിറ്റിയും ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും പകരം എസ് രാമചന്ദ്രന്‍പിള്ള, എം വി ഗോവിന്ദന്‍ എന്നിവരുടെ പേരുകള്‍ സജീവമായി പരിഗണിക്കുന്നുണ്ട്. നാട്ടില്‍ വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും കോടിയേരി ബാലകൃഷ്ണന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മഴക്കാലത്ത് സാധാരണ നടത്താറുള്ള ആയുര്‍വേദ ചികിത്സയിലാണ് കോടിയേരി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, CPM, Kodiyeri Balakrishnan, Police, Binoy Controversy; Kodiyeri struggling in party