Follow KVARTHA on Google news Follow Us!
ad

പീഡന ശ്രമം എതിര്‍ത്തതിന് കൊടുംക്രൂരത; അമ്മയുടേയും മകളുടേയും തല പരസ്യമായി മൊട്ടയടിച്ചു; നേതൃത്വം നല്‍കിയത് പ്രാദേശിക വാര്‍ഡ് കൗണ്‍സിലര്‍; സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍

പീഡന ശ്രമം എതിര്‍ത്തതിന് അമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണം. ഇരുവരുടേയുംBihar, News, Local-News, Crime, Criminal Case, Molestation, Police, Arrested, National,
ബിഹാര്‍: (www.kvartha.com 28.06.2019) പീഡന ശ്രമം എതിര്‍ത്തതിന് അമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണം. ഇരുവരുടേയും തലമുടി ബലം പ്രയോഗിച്ച് വടിച്ചുനീക്കി. മാത്രമല്ല, ഗ്രാമീണരുടെ മുമ്പില്‍ കാഴ്ചവസ്തുക്കളാക്കി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ബിഹാറിലെ വൈശാലി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ജനങ്ങളെ സംരക്ഷിക്കേണ്ട കൗണ്‍സിലറുടെ നേതൃത്വത്തില്‍ തന്നെയാണ് അമ്മയ്ക്കും മകള്‍ക്കും നേരെയുള്ള ക്രൂരമായ അക്രമം. സംഭവത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഖുര്‍ഷിദ് അടക്കം മൂന്നുപേരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 Bihar: Women and her daughter beaten and tonsured for resisting molest attempt, three men arrested, Bihar, News, Local-News, Crime, Criminal Case, Molestation, Police, Arrested, National

അക്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നായിരുന്നു പോലീസിന്റെ ഇടപെടലും അറസ്റ്റും. ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. (സെക്ഷന്‍ 376-ബലാത്സംഗത്തിനുള്ള ശിക്ഷ, സെക്ഷന്‍ 511-ബലാത്സംഗ ശ്രമത്തിനുള്ള ശിക്ഷ)

അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഭഗ് വാന്‍പൂര്‍ പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.

48 വയസ്സുള്ള അമ്മയും 19കാരിയായ മകളുമാണ് ക്രൂരതയുടെയും അപമാനത്തിന്റെയും ഇരകള്‍. വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഖുര്‍ഷിദിന്റെ നേതൃത്വത്തില്‍ സ്ത്രീകളെ തല മൊട്ടയടിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചുവെന്ന് പോലീസും സ്ഥിരീകരിച്ചു. പീഡന ശ്രമം എതിര്‍ത്തതാണ് പ്രകോപനമെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തെ കുറിച്ച് മകള്‍ പറയുന്നത് ഇങ്ങനെയാണ്;

ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെ ആയുധങ്ങളേന്തിയ ഒരു കൂട്ടമാളുകള്‍ തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചു കടന്നു. തന്നെ പീഡിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ഇതുകണ്ട മാതാവ് തടയാന്‍ ശ്രമിച്ചു. ഇതോടെ അക്രമികള്‍ മരക്കഷണങ്ങളും മറ്റുമെടുത്ത് തന്നേയും അമ്മയേയും ക്രൂരമായി ആക്രമിച്ചു.

അതിനുശേഷം പുറത്തേക്ക് വഴിച്ചിഴച്ചുകൊണ്ടുവന്നു. കൗണ്‍സിലറുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. തുടര്‍ന്ന് മുഹമ്മദ് ഖുര്‍ഷിദ് ബാര്‍ബറെ വിളിച്ചുവരുത്തി തങ്ങളുടെ മുടി മൊട്ടിയടിക്കാന്‍ ഉത്തരവിട്ടു. അതിനുശേഷം കുറ്റവാളികളെപ്പോലെ ഗ്രാമവീഥികളിലൂടെ നടത്തിക്കുകയും ചെയ്തു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഖുര്‍ഷിദ് 19കാരിയെ അപമാനിച്ചിരുന്നതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ ഏഴോളം പേരെ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും ഇതില്‍ മിക്കവരും ഒളിവിലാണെന്നും വൈശാലി സൂപ്രണ്ട് ഓഫ് പോലീസ് മാനവ് ജിത്ത് സിംഗ് ധില്ലണ്‍ പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ ഇടപെടുകയും പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്‍ക്വയറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ദില്‍മാനി മിശ്ര പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bihar: Women and her daughter beaten and tonsured for resisting molest attempt, three men arrested, Bihar, News, Local-News, Crime, Criminal Case, Molestation, Police, Arrested, National.