Follow KVARTHA on Google news Follow Us!
ad

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലിയും സഹോദരിയും വ്യാജ ബാങ്ക് അക്കൗണ്ട് കേസില്‍ അറസ്റ്റില്‍

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലിയും സഹോദരിയും വ്യാജ ബാങ്ക് അക്കൗണ്ട് കേസില്‍ അറസ്റ്റില്‍. പാകിസ്ഥാനിലെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് മുന്‍ പ്രസിഡന്റും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) കോ ചെയര്‍മാനുമായ ആസിഫ് അലി സര്‍ദാരിയെയും സWorld, News, Pakistan, Asif Ali Sardari, Arrested, Corruption, Case, Asif Ali Zardari: Former Pakistan president Zardari arrested
ഇസ്ലാമാബാദ്: (www.kvartha.com 10.06.2019) പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലിയും സഹോദരിയും വ്യാജ ബാങ്ക് അക്കൗണ്ട് കേസില്‍ അറസ്റ്റില്‍. പാകിസ്ഥാനിലെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് മുന്‍ പ്രസിഡന്റും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) കോ ചെയര്‍മാനുമായ ആസിഫ് അലി സര്‍ദാരിയെയും സഹോദരി ഫരിയാല്‍ താല്‍പൂരിനെയും അറസ്റ്റ് ചെയ്തത്. ഇസ്ലാമാബാദിലെ വസതിയായ സര്‍ദാരി ഹൗസിലെത്തിയാണ് ആസിഫ് അലിയെ കസ്റ്റഡിയിലെടുത്തത്.

ആസിഫ് അലി സര്‍ദാരിയുടെയും സഹോദരിയുടെയും പേരിലുള്ള കമ്പനികളിലേക്ക് വിദേശത്തുനിന്ന് വ്യാജ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് മില്യണ്‍ ഡോളര്‍ എത്തിയ കേസിലാണ് സര്‍ദാരിയെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്.

പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സ്ഥാനമേറ്റതിന് പിന്നാലെയാണ് സര്‍ദാരിക്കും സഹോദരിക്കുമെതിരായ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. കനത്ത സുരക്ഷാ വലയത്തിലാണ് സര്‍ദാരിയെയും സഹോദരിയെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. സംഭവത്തില്‍ പാക് പീപ്പിള്‍സ് പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.

ഇടക്കാലജാമ്യം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ദാരിയും സഹോദരിയും നല്‍കിയ ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇരുവരെയും അഴിമതി വിരുദ്ധ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. ജസ്റ്റിസ് ആമിര്‍ ഫറൂഖ്, മൊഹ്‌സിന്‍ അഖ്തര്‍ എന്നിവരടങ്ങിയ ബഞ്ചാണ് സര്‍ദാരിയുടെ അപേക്ഷ തള്ളിയത്. കേസില്‍ സര്‍ദാരിയും കുടുംബവും ഉടന്‍ പാക് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.


Keywords: World, News, Pakistan, Asif Ali Sardari, Arrested, Corruption, Case, Asif Ali Zardari: Former Pakistan president Zardari arrested