മുംബൈ: (www.kvartha.com 11.06.2019) അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. പ്രൊഫൈല്‍, കവര്‍ ചിത്രങ്ങളടക്കം മാറ്റിയ നിലയിലാണ് ബച്ചന്റെ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ചിത്രമാണ് പകരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പാകിസ്താനെ സ്നേഹിക്കൂ എന്ന സന്ദേശവും ഹാക്കര്‍മാര്‍ ട്വിറ്റ് ചെയ്തു.
പുണ്യറമദാന് മാസത്തില്‍ ഇന്ത്യ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചുവെന്നും പകരം ചോദിക്കണമെന്നും ആഹ്വാനം ചെയ്തിട്ടുള്ള ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ഐസ്ലാന്‍ഡ് റിപ്പബ്ലിക് ടര്‍ക്കിഷ് ഫുട്ബോള്‍ താരങ്ങളോട് കാണിക്കുന്ന വിവേചനത്തെ തങ്ങള്‍ അപലപിക്കുന്നു എന്നും തുടങ്ങിയ സന്ദേശങ്ങളും പ്രത്യക്ഷപ്പെട്ടു.
ഐൽദിസ് തിം തുർക്കിഷ് സൈബർ ആർമിനി എന്നപേരും ചില ട്വീറ്റുകൾക്കൊപ്പം ഉപയോഗിച്ചിരുന്നു. അക്കൗണ്ടിന്റെ കവർ ചിത്രവും ഹാക്കർമാർ മാറ്റി. ഐൽദിസ് തിം എന്ന പേരും ഒപ്പം അവരുടെ ചിഹ്നവും കഴുകന്റെ ചിത്രവുമാണ് കവർ ചിത്രമായി നൽകിയത്. ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസിലായി നിമിഷങ്ങൾക്കകം ബച്ചന്റെ ട്വിറ്റർ ആക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടു.
നേരത്തെ, നടൻ ഷാഹിദ് കപൂറിന്റെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. സംഭവത്തേക്കുറിച്ച് ബച്ചനോ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.
മഹാരാഷ്ട്ര സൈബര്‍ പോലീസ് യൂണിറ്റ് ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. 38 ലക്ഷത്തോളം ആളുകള്‍ പിന്തുടരുന്ന ബച്ചന്റെ അക്കൗണ്ട് ഇപ്പോള്‍ പുന:സ്ഥാപിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Amitabh Bachchan's Twitter account hacked, tweets slam India, Mumbai, News, Twitter, Amitabh Bachchan, Cinema, Entertainment, Religion, Pakistan, Imran Khan, Cine Actor, National.