Follow KVARTHA on Google news Follow Us!
ad

കൊല്ലത്ത് സ്‌കൂള്‍ ബസ് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറി 4 കുട്ടികള്‍ക്ക് പരിക്ക്; വാഹനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും പരിക്കേറ്റു

കൊല്ലം കുന്നിക്കോട് വിളക്കുടിയില്‍ സ്‌കൂള്‍ ബസ് ക്ഷേത്രത്തിലേക്ക് പാഞ്ഞ് കയറിKollam, News, Temple, Accident, hospital, Treatment, Injured, Students, Kerala,
കൊല്ലം: (www.kvartha.com 13.06.2019) കൊല്ലം കുന്നിക്കോട് വിളക്കുടിയില്‍ സ്‌കൂള്‍ ബസ് ക്ഷേത്രത്തിലേക്ക് പാഞ്ഞ് കയറി നാലുകുട്ടികള്‍ക്ക് പരിക്ക്. പുനലൂര്‍, ചെമ്മന്തൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച രാവിലെ 8.45 നും ഒമ്പത് മണിക്കും ഇടയിലായിരുന്നു അപകടം.

4 students, cleaner hurt as school bus rams into temple in Kollam, Kollam, News, Temple, Accident, Hospital, Treatment, Injured, Students, Kerala

അപകടത്തില്‍ വാഹനത്തിലെ ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട ബസ് ക്ഷേത്രത്തിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ബസില്‍ കുടുങ്ങിയ ക്ലീനര്‍ ഒഴികെ കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും വലിയ പരിക്കുകള്‍ ഇല്ല. ബസിലെ ക്ലീനറായി ജോലി ചെയ്യുന്ന ജോസഫിനെ ബസ് വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 4 students, cleaner hurt as school bus rams into temple in Kollam, Kollam, News, Temple, Accident, Hospital, Treatment, Injured, Students, Kerala.