» » » » » » » » ബാബരി മസ്ജിദ് തര്‍ക്കഭൂമിയിലെ ഭീകരാക്രമണം: 4 പ്രതികള്‍ക്ക് ജീവപര്യന്തം, സുരക്ഷാ കാരണങ്ങളാല്‍ ശിക്ഷ വിധിച്ചത് ജയിലില്‍ വെച്ചുതന്നെ

പ്രയാഗ്‌രാജ്:(www.kvartha.com 18/06/2019) അയോധ്യയിലെ ബാബരി മസ്ജിദ് തര്‍ക്കഭൂമിയില്‍ ഭീകരാക്രമണം നടത്തിയ കേസില്‍ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം നാല് പ്രതികളെയാണ് പ്രയാഗ്‌രാജിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കേസില്‍ ഒരാളെ കോടതി വെറുതെ വിട്ടു.

2005 ജൂലൈയിലാണ് ബാബരി മസ്ജിദ് തര്‍ക്കഭൂമിയിലുള്ള താത്ക്കാലിക ക്ഷേത്രത്തില്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളും കൊല്ലപ്പെട്ടു. പാകിസ്താന്‍ ആസ്ഥാനമായ തീവ്രവാദ സംഘത്തില്‍പെട്ടവരാണ് അക്രമം നടത്തിയത്.

News, National, Terror Attack, Accused, Ayodhya, Court, 4 Get Life Term, One Acquitted In 2005 Ayodhya Terror Attack Case

ഇര്‍ഫാന്‍, മുഹമ്മദ് ഷക്കീല്‍, മുഹമ്മദ് നസീം, മുഹമ്മദ് അസീസ്, ആസിഫ് ഇഖ്ബാല്‍, ഫാറൂഖ് എന്നീ അഞ്ച് പ്രതികളേയും പ്രയാഗ്‌രാജിലെ നൈനി ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ജയിലില്‍ വെച്ചു തന്നെയാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്.

തീര്‍ഥാടകരെന്ന വ്യാജേന നേപ്പാള്‍ അതിര്‍ത്തി വഴിയാണ് തീവ്രവാദികള്‍ ഇന്ത്യയിലെത്തിയത്. അയോധ്യയിലെത്തിയ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രമേഷ് പാണ്ഡേ എന്ന ഗൈഡ് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് തീവ്രവാദികളും സിആര്‍പിഎഫ് ജവാന്‍ന്മാരും തമ്മില്‍ നടന്ന വെടിവെപ്പിലാണ് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. അഞ്ച് എകെ 57 തോക്കുകള്‍, അഞ്ച് എം1911 കൈത്തോക്കുകള്‍, ആര്‍പിജി 7 ഗ്രനേഡ് ലോഞ്ചര്‍, എം67 ഗ്രനേഡുകള്‍ എന്നിവ സംഭവ സ്ഥാലത്തു നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Terror Attack, Accused, Ayodhya, Court, 4 Get Life Term, One Acquitted In 2005 Ayodhya Terror Attack Case

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal