» » » » » » » ചിത്രങ്ങള്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ വിസമ്മതിച്ചു; കാമുകനെ പഞ്ഞിക്കിടാന്‍ കാമുകിയുടെ ക്വട്ടേഷന്‍; യുവതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ഫോണ്‍ പിടിച്ചുവാങ്ങി ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ

ചെന്നൈ: (www.kvartha.com 17.05.2019) ചിത്രങ്ങള്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ വിസമ്മതിച്ച കാമുകനെ പഞ്ഞിക്കിടാന്‍ ക്വട്ടേഷന്‍ നല്‍കിയ കാമുകി അറസ്റ്റില്‍. ദേശീയ അണ്ടര്‍ 14 ടെന്നീസ് മുന്‍ ജേതാവ് വാസവി ഗണേശനെ20)യാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. കാമുകനായ ചെന്നൈ സ്വദേശി നവീദ് അഹമ്മദിന്റെ പരാതിയിലാണ് വാസവിയെ അറസ്റ്റു ചെയ്തത്. നേരത്തെ മൂന്നംഗ ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയപ്പോഴാണ് കാമുകിയുടെ ക്വട്ടേഷന്‍ പുറത്തറിഞ്ഞത്.

കഴിഞ്ഞയാഴ്ച അമേരിക്കയില്‍ നിന്ന് ചെന്നൈയിലെത്തിയ വാസവി നഗരത്തിലെ പാര്‍ക്കില്‍ വെച്ച് നവീദുമായി സംസാരിക്കുന്നതിനിടെ നവീദ് ഇരുവരും ഒരുമ്മിച്ചുള്ള ചിത്രം പകര്‍ത്തുകയായിരുന്നു. ചിത്രം ഡിലീറ്റ് ചെയ്യാന്‍ വാസവി ആവശ്യപ്പെട്ടെങ്കിലും നവീദ് കൂട്ടാക്കിയില്ല.


തുടര്‍ന്ന് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളോട് ഫോണ്‍ തിരികെ വാങ്ങാനും നവീദിനെ കൈകാര്യം ചെയ്യാനും വാസവി ആവശ്യപ്പെട്ടു. ഈ സംഘം നവീദിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ഫോണ്‍ പിടിച്ചുവാങ്ങി. വിട്ടുകിട്ടണമെങ്കില്‍ രണ്ടു ലക്ഷം രൂപ നല്‍കണമെന്ന് നവീദിന്റെ സുഹൃത്തക്കളെ വിളിച്ച് ക്വട്ടേഷന്‍ സംഘം ആവശ്യപ്പെട്ടെങ്കിലും പണം കിട്ടാത്തതിനാല്‍ നവീദിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Chennai, News, Photo, Crime, Tamil Nadu, Tennis Player, Woman take goonda service to delete photo from Boy friend's Mobile Phone

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal