Follow KVARTHA on Google news Follow Us!
ad

ഗാന്ധിജിയെ അവഹേളിക്കുകയും ഗോഡ്‌സേയെ രാജ്യസ്‌നേഹിയെന്ന് വിളിക്കുകയും ചെയ്ത പ്രഗ്യാ സിംഗിനെ തള്ളി മോഡി; പ്രഗ്യയോട് പൊറുക്കാനാവില്ലെന്നും ശക്തമായ നടപടി എടുക്കുമെന്നും പ്രധാനമന്ത്രി; വടി എടുത്ത് അമിത് ഷായും

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിക്കുകയും അദ്ദേഹത്തിന്റെ ഘാതകന്‍New Delhi, News, Politics, Narendra Modi, Criticism, Controversy, BJP, Lok Sabha, Election, Congress, National,
ന്യൂഡല്‍ഹി: (www.kvartha.com 17.05.2019) രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിക്കുകയും അദ്ദേഹത്തിന്റെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് വാദിക്കുകയും ചെയ്ത ബി.ജെ.പി ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗിനെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി .

ഗാന്ധിജിയെ അപമാനിച്ച പ്രഗ്യയോട് പൊറുക്കാനാവില്ലെന്ന് വ്യക്തമാക്കിയ മോഡി ഇക്കാര്യത്തില്‍ പാര്‍ട്ടി ശക്തമായ നടപടിയെടുക്കുമെന്നും അറിയിച്ചു. വിഷയത്തില്‍ മോഡിയുടെ മൗനം രാജ്യത്തിന് അപമാനമാണെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി മോഡി രംഗത്തെത്തിയത്.

"Will Never Forgive Pragya Thakur For Insulting Bapu": PM On Godse Remark, New Delhi, News, Politics, Narendra Modi, Criticism, Controversy, BJP, Lok Sabha, Election, Congress, National

മോഡിക്ക് പിന്നാലെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഗാന്ധിജിയെ അവഹേളിച്ച നേതാക്കള്‍ക്കെതിരെ വടി എടുത്ത് രംഗത്തെത്തി. ഗാന്ധിജിയെ അവഹേളിച്ച് ചിലര്‍ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയുടേത് അല്ലെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂര്‍, കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെ, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരോട് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം വിഷയത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രഗ്യാ സിംഗ് താക്കൂര്‍ ഗോഡ്സെ തികഞ്ഞ രാജ്യസ്നേഹിയാണെന്ന് പറഞ്ഞത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ തന്റെ പരാമര്‍ശങ്ങളില്‍ പ്രഗ്യ മാപ്പ് പറയുകയും ചെയ്തു. ഇതിനിടയില്‍ ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കൊണ്ട് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയും ബി.ജെ.പി എം.പി നളീന്‍ കുമാര്‍ കട്ടീലും രംഗത്തെത്തിയത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അനന്തകുമാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും തികഞ്ഞ രാജ്യദ്രോഹം പ്രവര്‍ത്തിച്ച മന്ത്രിയെ പുറത്താക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. രാജ്യത്തെ രക്തസാക്ഷികളെ അപമാനിക്കുകയാണ് ബി.ജെ.പിയുടെ ശൈലി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മഹാന്മാര്‍ക്കെതിരെ ബി.ജെ.പി ഒളിപ്പോര് നടത്തുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രഗ്യാ സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Will Never Forgive Pragya Thakur For Insulting Bapu": PM On Godse Remark, New Delhi, News, Politics, Narendra Modi, Criticism, Controversy, BJP, Lok Sabha, Election, Congress, National.