Follow KVARTHA on Google news Follow Us!
ad

2 പേര്‍ക്കിരിക്കാവുന്ന സ്‌കൂട്ടറില്‍ 5പേര്‍; 2 കൈയും കൂപ്പി നമിച്ച് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഇത്തരം സംഭവം തന്റെ ജീവിതത്തില്‍ ആദ്യമാണെന്നും ആത്മഗതം

രണ്ടുപേര്‍ക്കിരിക്കാവുന്ന സ്‌കൂട്ടറില്‍ അഞ്ചുപേരുമായി വരുന്നത് കണ്ട്Kochi, News, Local-News, Humor, Auto & Vehicles, Inspection, Children, Passengers, Kerala,
കൊച്ചി: (www.kvartha.com 25.05.2019) രണ്ടുപേര്‍ക്കിരിക്കാവുന്ന സ്‌കൂട്ടറില്‍ അഞ്ചുപേരുമായി വരുന്നത് കണ്ട് അമ്പരന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍. ഫോര്‍ട്ട് കൊച്ചിയിലെ വേളി ഗ്രൗണ്ടില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഇവിടെ സ്ഥിരം വാഹന പരിശോധന നടത്തുന്നത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ വിനോദ് കുമാറും സംഘവുമാണ്. നിയമം ലംഘിക്കുന്നവരെയും ഹെല്‍മറ്റ് ധരിക്കാത്തവരെയും ഒക്കെയാണ് ഇതുവരെ സംഘം പിടികൂടിയിട്ടുള്ളത്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കഴിഞ്ഞദിവസം നടന്ന ഒരു സംഭവത്തിന്റെ ഞെട്ടലിലാണ് വിനോദ് കുമാറും സംഘവും. നാല് കുട്ടികളുമായി ഹെല്‍മറ്റും ഇല്ലാതെ സ്‌കൂട്ടര്‍ ഓടിച്ച് തന്റെ മുന്നിലേക്കുവന്ന മധ്യവയസ്‌കനാണ് ആ കഥാപാത്രം. തങ്ങള്‍ക്ക് മുന്നിലെത്തിയ അഞ്ച് പേര്‍ അടങ്ങുന്ന സ്‌കൂട്ടര്‍ യാത്രക്കാരെ കണ്ട് രണ്ട് കൈയും കൂപ്പി നമിക്കുകയാണ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍.

Vehicle inspector folds hands, bows before man riding scooter with 4 kids, Kochi, News, Local-News, Humor, Auto & Vehicles, Inspection, Children, Passengers, Kerala.

പിന്നീടാണ് നിയമപരമായ നടപടി ക്രമങ്ങള്‍ വിനോദ് കുമാര്‍ നടത്തിയത്. തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നതെന്ന് വിനോദ് കുമാര്‍ പറയുന്നു. മെയ് 22ന് ബുധനാഴ്ചയായിരുന്നു രസകരമായ സംഭവം നടന്നത്. സഹപ്രവര്‍ത്തകര്‍ ഇന്‍സ്പെക്ടര്‍ തൊഴുതു നില്‍കുന്ന രംഗം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഈ ഫോട്ടോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഇയാളുടെ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്‍ഷുറന്‍സിന്റെ കാലാവധി തീര്‍ന്നതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ കൈയില്‍ നിന്നും 2100 രൂപ ഫൈനായി ഈടാക്കുകയും ചെയ്തു. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പുതുക്കാത്തതിന് 1000 രൂപയും, കൂട്ടികളെ കുത്തി നിറച്ച് കൊണ്ടുവന്നതിന് 1000 രൂപയും, ഹെല്‍മെറ്റ് വെക്കാതെ വണ്ടി ഓടിച്ചതിന് 100 രൂപയുമാണ് ഫൈന്‍ ഈടാക്കിയത്.

അതേസമയം തന്റെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ നല്ല രീതിയില്‍ പ്രചരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിനോദ് കുമാര്‍ പറഞ്ഞു. വാഹന സുരക്ഷയെ കുറിച്ചുള്ള സന്ദേശമായി ജനങ്ങളിലേക്ക് ഈ ഫോട്ടോ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും ഈ ഫോട്ടോ കണ്ട മേലധികാരികളും അഭിനന്ദിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vehicle inspector folds hands, bows before man riding scooter with 4 kids, Kochi, News, Local-News, Humor, Auto & Vehicles, Inspection, Children, Passengers, Kerala.