Follow KVARTHA on Google news Follow Us!
ad

ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ മമതയ്ക്ക് തിരിച്ചടി; നിയമ നടപടികളുമായി സിബിഐയ്ക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി, രാജീവ് കുമാറിന്റെ അറസ്റ്റിനുള്ള സ്റ്റേ നീക്കി, വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ കോടതി വിധി മമതയ്ക്ക് വന്‍ തിരിച്ചടി

ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയില്‍ National, News, Kolkata, Bangal, Mamata Banerji, Case, CBI, Supreme Court of India, Arrest, Police, Cheating, Congress, The Supreme Court has said that the CBI can proceed with legal proceedings in saradha chit fund scam
കൊല്‍ക്കത്ത: (www.kvartha.com 17.05.2019) ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയില്‍ മമതയ്ക്ക് വന്‍ തിരിച്ചടി. കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരായ നിയമനടപടികളുമായി സിബിഐയ്ക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതി തേടി സിബിഐ ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ് മമത ബാനര്‍ജിയ്ക്ക് തിരിച്ചടിയാകുന്ന ഉത്തരവുണ്ടായത്. അറസ്റ്റിനുണ്ടായിരുന്ന സ്റ്റേ സുപ്രീം കോടതി നീക്കി.

National, News, Kolkata, Bangal, Mamata Banerji, Case, CBI, Supreme Court of India, Arrest, Police, Cheating, Congress, The Supreme Court has said that the CBI can proceed with legal proceedings in saradha chit fund scam

ബംഗാളില്‍ വോട്ടെടുപ്പിന് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയില്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുമതി നല്‍കിയത് മമത സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. നഷ്ട്ടപെട്ട കേസ് ഫയലുകളെ കുറിച്ച് ചോദിച്ചറിയുവാന്‍ രണ്ട് പ്രാവിശ്യം സിബിഐ രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരായിരുന്നില്ല.

ചിട്ടി തട്ടിപ്പു കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി 2013 ലാണ് രാജീവ് കുമാര്‍ നിയമിതനാകുന്നത്. കേസില്‍ രാജീവ് കുമാറിനെ പിന്തുണച്ച മമതയെ പിന്തുണച്ച് കോണ്‍ഗ്രസ് ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സിബിഐ ക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ആരോപണങ്ങളുമാണ് മമത ഉന്നയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Kolkata, Bangal, Mamata Banerji, Case, CBI, Supreme Court of India, Arrest, Police, Cheating, Congress, The Supreme Court has said that the CBI can proceed with legal proceedings in saradha chit fund scam