Follow KVARTHA on Google news Follow Us!
ad

ഈദുല്‍ ഫിത്വര്‍: സംസ്ഥാനത്ത് വേനലവധി നീട്ടി; സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി

സംസ്ഥാനത്ത് വേനലവധി നീട്ടി. ജൂണ്‍ നാലിനോ അഞ്ചിനോ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ആകാന്‍ സാധ്യതയുള്ളതിനാലാണ് സ്‌കൂള്‍ തുറക്കുന്നത് മാറ്റിയത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീKerala, Thiruvananthapuram, News, school, Education, Minister, Eid, Summer vacation extended; School will be opened on 6th June
തിരുവനന്തപുരം: (www.kvartha.com 29.05.2019) സംസ്ഥാനത്ത് വേനലവധി നീട്ടി. ജൂണ്‍ നാലിനോ അഞ്ചിനോ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ആകാന്‍ സാധ്യതയുള്ളതിനാലാണ് സ്‌കൂള്‍ തുറക്കുന്നത് മാറ്റിയത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനപ്രകാരം ജൂണ്‍ ആറിനാണ് സ്‌കൂള്‍ തുറക്കുക. നേരത്തെ ജൂണ്‍ മൂന്നിന് തുറക്കാനായിരുന്നു തീരുമാനം.


സ്‌കൂള്‍ തുറന്ന് അടുത്ത ദിവസം തന്നെ പെരുന്നാള്‍ ആകാന്‍ സാധ്യതയുള്ളതിനാല്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും ഇതുസംബന്ധിച്ച് വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഐഎന്‍എല്‍ സംസ്ഥാന നേതാക്കള്‍ മന്ത്രിയെ കണ്ടിരുന്നു. കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കിയിരുന്നു.

Keywords: Kerala, Thiruvananthapuram, News, school, Education, Minister, Eid, Summer vacation extended; School will be opened on 6th June