Follow KVARTHA on Google news Follow Us!
ad

മിസോറാമില്‍ നിന്ന് കെട്ടിയെടുത്തിട്ടും കാര്യമുണ്ടായില്ല; താമര വിരിയിക്കാന്‍ ഇനിയൊരു വസന്തകാലം കാത്തിരിക്കണം; തിരുവനന്തപുരത്ത് ശശി തരൂരിന് തകര്‍പ്പന്‍ ജയം

ത്രികോണ മത്സരമെന്ന് വിശേഷിപ്പിച്ച തലസ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് News, Thiruvananthapuram, Kerala, Election, Result, won, Trending, Kummanam Rajasekharan, NDA, UDF,
തിരുവനന്തപുരം:(www.kvartha.com 23/05/2019) ത്രികോണ മത്സരമെന്ന് വിശേഷിപ്പിച്ച തലസ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് തകര്‍പ്പന്‍ ജയം. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മിസോറാമില്‍ ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരനെ ഇങ്ങോട്ട് കെട്ടിയെടുത്തിട്ടും എന്‍ഡിഎയ്ക്ക് കാര്യമുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ താമര വിരിയാന്‍ ഇനിയും കാത്തിരിക്കണമെന്നാണ് ഇതുനല്‍കുന്ന സൂചന.



ബിജെപി ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലമായിരുന്നു തിരുവനന്തപുരം. അതുകൊണ്ടുതന്നെയാണ് ജനസമ്മതനായ കുമ്മനത്തെ തന്നെ ഇങ്ങോട്ട് കൊണ്ടുവന്നതും. അതേസമയം എല്‍ഡിഎഫും കണക്കുകൂട്ടലുകളുമായി രംഗത്തുണ്ടായിരുന്നെങ്കിലും സിപിഐയുടെ സി ദിവാകരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

99,989 വോട്ടുകള്‍ക്കാണ് ശശി തരൂര്‍ ജയിച്ചത്. തരൂര്‍ 4,16,131 വോട്ടുകളും കുമ്മനം 3,16,142 വോട്ടുകളും സി ദിവാകരന്‍ 2,58,556 വോട്ടുകളും നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Election, Result, won, Trending, Kummanam Rajasekharan, NDA, UDF,Shashi Tharoor won in TVM