Follow KVARTHA on Google news Follow Us!
ad

എകെജിക്ക് ശേഷം ഇനി രാഹുല്‍ ഗാന്ധിയോ...? പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തുന്നത് വയനാട് മണ്ഡലത്തില്‍ നിന്നും, കേരളത്തില്‍ നിന്ന് ഇന്ത്യയുടെ പ്രതിപക്ഷ നേതാവിലേക്കുള്ള ദൂരം 2 സീറ്റ് അകലെ

എകെജിക്ക് ശേഷം കേരളത്തില്‍ നിന്ന് ഒരു ജനപ്രതിനിധി ലോകസഭാ പ്രതിപക്ഷ Rahul Gandhi, Kerala, News, Politics, Wayanadu, Thiruvananthapuram, Lok Sabha, Election, Rahul Gandhi reaches out to Leader of Opposition
തിരുവനന്തപുരം: (www.kvartha.com 26.05.2019) എകെജിക്ക് ശേഷം കേരളത്തില്‍ നിന്ന് ഒരു ജനപ്രതിനിധി ലോകസഭാ പ്രതിപക്ഷ സ്ഥാനത് എത്തുമോ എന്ന കാത്തിരിപ്പിലാണ് കേരളം. വയനാട് നിന്ന് ജയിച്ച രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടിയാലും ഇല്ലെങ്കിലും കേരളത്തിന് സന്തോഷിക്കാം. നിലവില്‍ പ്രതിപക്ഷ നേതൃനിരയുടെ അമരത്ത് രാഹുല്‍ ഗാന്ധി തന്നെയാണ്. അമേഠിയില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിച്ചിരുന്നെങ്കിലും അവിടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.

Rahul Gandhi, Kerala, News, Politics, Wayanadu, Thiruvananthapuram, Lok Sabha, Election, Rahul Gandhi reaches out to Leader of Opposition

എകെജി 1952 ലെ ആദ്യ പൊതു തെരഞ്ഞെടുപ്പിലാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തിയത്. ഔദ്യോഗിക സ്ഥാനം ലഭിച്ചില്ലെങ്കിലും എ കെ ജിയായിരുന്നു പ്രതിപക്ഷ നേതാവ്. അദ്ദേഹത്തിന്റെ പ്രതിമ, ആദ്യ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് 489 അംഗ ആദ്യ ലോക് സഭയില്‍ 364 സീറ്റുകള്‍ നേടി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. 16 അംഗങ്ങളുള്ള അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിപക്ഷ നേതൃ നിരയില്‍ എത്തിയപ്പോള്‍ എകെജി പ്രതിപക്ഷത്തിന്റെ നേതാവ് ആവുകയായിരുന്നു.

കഴിഞ്ഞ തവണ 44 സീറ്റിലേക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് ഇക്കുറി 8 നില മെച്ചപ്പെടുത്തിയെങ്കിലും ഔദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള അംഗബലം നേടിയിട്ടില്ല. പ്രതിപക്ഷ നേതാവ് സ്ഥാനം ഔദ്യോഗികമായി ലഭിക്കാന്‍ 54 സീറ്റുകളാണ് വേണ്ടത്. നിലവില്‍ കോണ്‍ഗ്രസിന് 52 സീറ്റുകള്‍ ലഭ്യമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് മാറ്റി വച്ചിട്ടുള്ള വെല്ലൂരില്‍ ഡി എം കെയ്‌ക്കൊപ്പം നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ച് ജയിച്ചാല്‍ രാഹുലിന്റെ സാധ്യത തെളിയും. ഏതെങ്കിലും സ്വതന്ത്ര എം പിയെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തിച്ചാലും പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്താം എന്ന പ്രതീക്ഷയിലാണ് രാഹുല്‍ ഗാന്ധി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Rahul Gandhi, Kerala, News, Politics, Wayanadu, Thiruvananthapuram, Lok Sabha, Election, Rahul Gandhi reaches out to Leader of Opposition