Follow KVARTHA on Google news Follow Us!
ad

പൂരമെനിക്കൊന്നു കൂടണം കാന്താ... പൂരപ്രേമികളെ പുളകംകൊളിച്ച് തൃശിവപ്പേരൂറിന്റെ മഹാപൂരത്തിന് പ്രൗഢ്വോജ്ജ്വല തുടക്കം

പൂരപ്രേമികളെ പുളകംകൊളിച്ച് തൃശിവപ്പേരൂറിന്റെ മഹാപൂരത്തിന് തുടക്കമായി. രാവിലെ ഏഴിന് കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങള്‍ എത്തിച്ചേര്‍ന്നതോടുകൂടിയാണ് Thrissur, News, Kerala, Trending, Religion, Pride Start for Thrissur Pooram
തൃശ്ശൂര്‍: (www.kvartha.com 13.05.2019) പൂരപ്രേമികളെ പുളകംകൊളിച്ച് തൃശിവപ്പേരൂറിന്റെ മഹാപൂരത്തിന് തുടക്കമായി. രാവിലെ ഏഴിന് കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങള്‍ എത്തിച്ചേര്‍ന്നതോടുകൂടിയാണ് പൂരങ്ങളുടെ പൂരത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്.

11 മണിയോടെ പഴയ നടക്കാവില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം. 2.30നു പാറമേക്കാവ് അമ്പലത്തിനു മുന്നില്‍ പെരുവനം കുട്ടന്‍ മാരാരുടെ ചെമ്പടമേളം. രണ്ട് മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയില്‍ ഇലഞ്ഞിത്തറമേളം. രണ്ടേമുക്കാലോടുകൂടി ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി വിഭാഗത്തിന്റെ പാണ്ടിമേളം. വൈകിട്ട് അഞ്ചരയ്ക്ക് തെക്കേഗോപുരനടയില്‍ മഹാവിസ്മയം തീര്‍ക്കുന്ന കുടമാറ്റം. രാത്രി 11 മണിക്ക് പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യം. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു പൂരവെടിക്കെട്ട്. ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് ശീമൂല സ്ഥാനത്ത് പൂരത്തിന് പരിസമാപ്തി കുറിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thrissur, News, Kerala, Trending, Religion, Pride Start for Thrissur Pooram