Follow KVARTHA on Google news Follow Us!
ad

വിവാഹ ദിവസം വരന്‍ ക്ഷേത്രത്തില്‍ കയറുന്നത് തടഞ്ഞു; വിവാഹ മോതിരവും വരന്‍ ധരിച്ചിരുന്ന നോട്ടുമാലയും തട്ടിയെടുക്കാന്‍ ശ്രമിച്ചതായും പരാതി; കാരണം ഇതാണ്

വിവാഹ ദിവസം വരന്‍ ക്ഷേത്രത്തില്‍ കയറുന്നത് തടഞ്ഞു. ഉത്തര്‍പ്രദേശിലെ അംറോഹയിലാ National, News, Lucknow, Marriage, Bride, Grooms, Temple, Case, Police, Prevented groom from entering to temple.
ലക്‌നൗ: (www.kvartha.com 15.05.2019) വിവാഹ ദിവസം വരന്‍ ക്ഷേത്രത്തില്‍ കയറുന്നത് തടഞ്ഞു. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ക്ക് മുമ്പ് പ്രാര്‍ത്ഥിക്കാനായി ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു വരന്‍. എന്നാല്‍ കുറച്ചുപേര്‍ വരനെ ക്ഷേത്രത്തിലേക്ക് കയറുന്നതില്‍ നിന്ന് വിലക്കുകയായിരുന്നു. ദളിതന്‍ ക്ഷേത്രത്തില്‍ കയറരുത് എന്നായിരുന്നു അവരുടെ വാദം.


സംഭവത്തെ തുടര്‍ന്ന് വരന്റെ പിതാവിന്റെ പരാതിയില്‍ നാല്‍ പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് കയറുന്നതില്‍ നിന്ന് വിലക്കുക മാത്രമല്ല ഇവര്‍ വരന്റെ വിവാഹ മോതിരവും വരന്‍ ധരിച്ചിരുന്ന നോട്ടുമാലയും തട്ടിയെടുക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. വിവാഹ ശേഷം വധുവും വരനും പോലീസ് സുരക്ഷയോടെ ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: National, News, Lucknow, Marriage, Bride, Grooms, Temple, Case, Police, Prevented groom from entering to temple.