Follow KVARTHA on Google news Follow Us!
ad

വനത്തിനുള്ളില്‍ ഏറുമാടം ഉണ്ടാക്കി താമസിക്കുന്ന അജ്ഞാതനെ തേടിയിറങ്ങിയ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത് മോഷണക്കേസിലെ പ്രതിയെ; അകത്ത് കയറിയ നിയമപാലകര്‍ അത്യാധുനിക സൗകര്യങ്ങള്‍ കണ്ട് ഞെട്ടി

വനത്തിനുള്ളില്‍ ഏറുമാടം ഉണ്ടാക്കി താമസിക്കുന്ന ആളെ തേടിയെത്തിയ News, Facebook, post, Police, Arrested, Robbery, Court, Humor, World,
പൊമോണ: (www.kvartha.com 25.05.2019) വനത്തിനുള്ളില്‍ ഏറുമാടം ഉണ്ടാക്കി താമസിക്കുന്ന ആളെ തേടിയെത്തിയ പോലീസിന്റെ വലയിലായത് മോഷണക്കേസിലെ പ്രതി. അമേരിക്കയിലെ പൊമോണയില്‍ കഴിഞ്ഞദിവസമാണ് വിചിത്രമായ സംഭവം നടന്നത്. 56കാരനായ മാര്‍ക്ക് റോബര്‍ട്ട് ഡ്യൂഡോയാണ് ഒരു മാസത്തിനുശേഷം പോലീസിന്റെ വലയിലായത്.

തീ കായുന്നതിനുള്ള സംവിധാനം, ബാര്‍ബിക്യു, വൈദ്യുതി തുടങ്ങി എല്ലാ അത്യാധുനിക സൗകര്യങ്ങളും ഈ ഏറുമാടത്തില്‍ ഉണ്ടായിരുന്നു. അനധികൃതമായി വനപ്രദേശത്ത് ഏറുമാടമുണ്ടാക്കി ഒരാള്‍ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ള ട്രാക്കിങ് സംവിധാനങ്ങളുടെ സഹായത്തോടെ ഏറുമാടം എവിടെയാണെന്ന് പോലീസ് കണ്ടെത്തി.

Pomona Burglary Suspect Found Living in Elaborate Ganesha Hills Tree House, News, Facebook, post, Police, Arrested, Robbery, Court, Humor, World

തുടര്‍ന്ന് പ്രദേശത്തെത്തിയ പോലീസ് മാര്‍ക്കിനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന ഇയാള്‍ പിന്നീട് താഴേയ്ക്ക് വരികയായിരുന്നു. പൊമോണ പോലീസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്. ഏറുമാടത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏപ്രില്‍ 18ന് നടന്ന മോഷണത്തിലെ പ്രതിയാണ് മാര്‍ക്കെന്ന് പോലീസ് പിന്നീടാണ് തിരിച്ചറിഞ്ഞത്.

Pomona Burglary Suspect Found Living in Elaborate Ganesha Hills Tree House, News, Facebook, post, Police, Arrested, Robbery, Court, Humor, World

ഇയാള്‍ പിന്നീട് കോടതിയില്‍ 50,000 ഡോളര്‍ കെട്ടിവെച്ച് ജാമ്യത്തിലിറങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pomona Burglary Suspect Found Living in Elaborate Ganesha Hills Tree House, News, Facebook, post, Police, Arrested, Robbery, Court, Humor, World.