Follow KVARTHA on Google news Follow Us!
ad

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക്; ആറാംഘട്ട തെരഞ്ഞെടുപ്പില്‍ പോളിംഗ് ആരംഭിച്ചു; വിധിയെഴുതുന്നത് 59 മണ്ഡലങ്ങള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നത്. യുപി, ബിഹാര്‍, New Delhi, Lok Sabha, Election, Trending, polling, Uttar Pradesh, National, Polling begins for sixth phase of Lok Sabha elections.
ന്യൂഡല്‍ഹി: (www.kvartha.com 12.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നത്. യുപി, ബിഹാര്‍, മധ്യപ്രദേശ്, ഡല്‍ഹി, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്.

ഏഴുഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ  ദിഗ് വിജയ് സിംഗ്, അഖിലേഷ് യാദവ്, ഷീലാ ദീക്ഷിത്, ഭൂപീന്ദര്‍ സിംഗ് ഹൂഡ, കേന്ദ്രമന്ത്രിമാരായ രാധാ മോഹന്‍ സിംഗ്, രാം വിലാസ് പാസ്വാന്‍, മേനക ഗാന്ധി, ഡോ. ഹര്‍ഷവര്‍ധന്‍, റാവു ഇന്ദര്‍ജിത് സിംഗ്, നരേന്ദ്ര സിംഗ് തോമര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ദീപേന്ദര്‍ ഹൂഡ, മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞ സിംഗ് ഠാക്കൂര്‍, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എന്നീ പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, Lok Sabha, Election, Trending, polling, Uttar Pradesh, National, Polling begins for sixth phase of Lok Sabha elections.