Follow KVARTHA on Google news Follow Us!
ad

ലണ്ടന്‍ ഓഹരി വിപണി ഇന്ന് തുറക്കുന്നത് പിണറായി വിജയന്‍; ലണ്ടന്‍ ഓഹരിവിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമാകാന്‍ കിഫ്ബി, ധനമന്ത്രിയും പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയനാണ് ലണ്ടന്‍ ഓഹരിവിപണി ഇന്ന് വ്യാപാരത്തിനായി Kerala, News, London, Pinarayi vijayan, State, Finance, Chief Minister, Thomas Issac, Pinarayi Vijayan opens the London Stock Exchange today
ലണ്ടന്‍: (www.kvartha.com 17.05.2019) മുഖ്യമന്ത്രി പിണറായി വിജയനാണ് ലണ്ടന്‍ ഓഹരിവിപണി ഇന്ന് വ്യാപാരത്തിനായി തുറക്കുന്നത്. ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമാകാന്‍ പോകുന്നത് കിഫ്ബിയാണ്. ഇതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്. ധനമന്ത്രി തോമസ് ഐസക്കിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതര്‍ ക്ഷണിച്ചിട്ടുണ്ട്.

Kerala, News, London, Pinarayi vijayan, State, Finance, Chief Minister, Thomas Issac, Pinarayi Vijayan opens the London Stock Exchange today

സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള പുതിയ അവസരം ഇനി ലഭിക്കുമെന്നാണ് പ്രതീക്ഷ. കോര്‍പ്പറേറ്റ് ഭരണത്തിലെയും ഫണ്ട്പരിപാലനത്തിലെയും ലോകോത്തരസമ്പ്രദായങ്ങള്‍ നടപ്പിലാക്കാനുള്ള സാഹചര്യത്തിനുമാണ് വഴിതുറക്കുന്നത്.

അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധന നിക്ഷേപമാണ് കിഫ്ബി ലക്ഷ്യം വച്ചിരിക്കുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രി കെ എസ് എഫ് ഇ പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിന് പങ്കെടുക്കും. ധനമന്ത്രിയും ഈ പരിപാടിയില്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, London, Pinarayi vijayan, State, Finance, Chief Minister, Thomas Issac, Pinarayi Vijayan opens the London Stock Exchange today