Follow KVARTHA on Google news Follow Us!
ad

നോമ്പുതുറക്കാനായി എയര്‍ഹോസ്റ്റസിനോട് ആവശ്യപ്പെട്ടത് ഒരു കുപ്പി വെള്ളം മാത്രം; പിന്നീട് സംഭവിച്ചത്; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ അനുഭവങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍

പുണ്യ മാസമായ റമദാന്‍ വ്രത നിഷ്ഠയോടെ നോമ്പെടുത്ത് ദാനധര്‍മങ്ങളോടെ സ്നേഹംNew Delhi, News, Business, Air India, Flight, Social Network, Twitter, Religion, National,
ന്യൂഡെല്‍ഹി: (www.kvartha.com 20.05.2019) പുണ്യ മാസമായ റമദാന്‍ വ്രത നിഷ്ഠയോടെ നോമ്പെടുത്ത് ദാനധര്‍മങ്ങളോടെ സ്നേഹം കൈമാറുന്ന നിമിഷങ്ങളാണ്. അതിനിടെ റമദാന്‍ നോമ്പ് തുറക്കുന്നതിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നടന്ന സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

നോമ്പു തുറക്കാനായി ഒരു കുപ്പി വെള്ളം മാത്രം ചോദിച്ചയാള്‍ക്ക് എയര്‍ ഹോസ്റ്റസിന്റെ മറുപടിയും, നോമ്പ് തുറക്കാനുള്ള വിഭവവും കണ്ട് ശരിക്കും മനം നിറഞ്ഞ ഒരു മാധ്യമ പ്രവര്‍ത്തകനാണ് തന്റെ വിമാന അനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

 Passenger asks for water, Air India crew returns with Iftar food, wins Twitter, New Delhi, News, Business, Air India, Flight, Social Network, Twitter, Religion, National

ഗോരഖ്പൂരില്‍ നിന്ന് ഡെല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് റിഫാത്ത് ജാശെവദ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ ട്വിറ്ററിലൂടെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. നോമ്പ് തുറക്കാനായി കാബിന്‍ ക്രൂവിന്റെ അടുത്ത് ചെന്ന് താന്‍ വെള്ളം ചോദിച്ചു. നോമ്പായതിനാല്‍ ഒരു വെള്ളക്കുപ്പി കൂടി ചോദിച്ചു. എന്നാല്‍ സീറ്റില്‍ നിന്ന് താങ്കള്‍ എഴുന്നേറ്റ് വന്നതെന്തിനെന്നായിരുന്നു എയര്‍ഹോസ്റ്റസിന്റെ മറുപടി.

തിരികെ മടങ്ങി സീറ്റിലെത്തി ഇരിക്കുമ്പോള്‍ വെള്ളം മാത്രം ആവശ്യപ്പെട്ട എനിക്ക് മഞ്ജുള എന്ന ആ എയര്‍ഹോസ്റ്റസ് നല്‍കിയത് സാന്‍ഡ് വിച്ച് ഉള്‍പ്പെടെയുള്ള വിഭവം ആയിരുന്നു. ഇനിയും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടെന്നും അവര്‍ പുഞ്ചിരിയോടെ പറഞ്ഞാണ് തിരികെ നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Passenger asks for water, Air India crew returns with Iftar food, wins Twitter, New Delhi, News, Business, Air India, Flight, Social Network, Twitter, Religion, National.