Follow KVARTHA on Google news Follow Us!
ad

എക്‌സിറ്റ് പോളെന്നാല്‍ അവസാന വാക്കല്ല, താന്‍ ടി വി ഓഫ് ചെയ്തുപോകുന്നു, 23 വരെ കാത്തിരിക്കാം; ട്വീറ്റുമായി ഉമര്‍ അബ്ദുല്ല

എക്‌സിറ്റ് പോളുകളെ തള്ളി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. എക്‌ National, News, EXIT-POLL, Lok Sabha, Election, Jammu, Kashmir, Chief Minister, Politics, Trending, Omar Abdullah against Exit poll.
ശ്രീനഗര്‍: (www.kvartha.com 19.05.2019) എക്‌സിറ്റ് പോളുകളെ തള്ളി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. എക്‌സിറ്റ് പോളള്‍ എന്നാല്‍ അവസാന വാക്കല്ലെന്നും 23 വരെ കാത്തിരിക്കാമെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. ഏഴ് ഘട്ടങ്ങളിലായി രാജ്യത്ത് വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ എന്‍ഡിഎ തരംഗം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് ട്വീറ്റുമായി അബ്ദുല്ല രംഗത്തെത്തിയത്.

''എക്‌സിറ്റ് പോളെന്നാല്‍ അവസാന വാക്കല്ല, താന്‍ ടി വി ഓഫ് ചെയ്തുപോകുന്നു, 23 വരെ കാത്തിരിക്കാം'' എന്നായിരുന്നു ഉമര്‍ അബ്ദുല്ലയുടെ ട്വീറ്റ്. എന്‍ഡിഎയ്ക്ക് 340 സീറ്റുകള്‍ വരെയാണ് വിവിധ ചാനലുകളിലെ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എല്ലാ എക്‌സിറ്റ് പോളുകളിലും 280ന് മുകളില്‍ സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം.


2014ല്‍ യുപിഎ തരംഗം ഉണ്ടാകുമെന്ന് പല ഏജന്‍സികളുടെയും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നെങ്കിലും അതെല്ലാം മാറ്റിമറിച്ച് എന്‍ഡിഎയാണ് അധികാരത്തില്‍ വന്നത്. 2004ല്‍ കേരളത്തില്‍ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് 18ഉം യുഡിഎഫിന് മുസ്ലിം ലീഗിന്റെ ഒരു സീറ്റും മാത്രമാണ് ലഭിച്ചത്. അത്‌കൊണ്ടുതന്നെ എക്‌സിറ്റ് പോള്‍ എന്നത് വെറും പ്രവചനം മാത്രമാണെന്നും അന്തിമമല്ലെന്നുമാണ് ഉമര്‍ അബ്ദുല്ലയുടെ ട്വീറ്റിന്റെ ആകെത്തുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: National, News, EXIT-POLL, Lok Sabha, Election, Jammu, Kashmir, Chief Minister, Politics, Trending,  Omar Abdullah against Exit poll.