Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ മുസ്‌ലിംകളെ സ്ഥാനാര്‍ത്ഥികളാക്കാത്തത് തിരിച്ചടിയായെന്ന് ബിജെപി വിലയിരുത്തല്‍; ന്യൂനപക്ഷമോര്‍ച്ച പ്രവര്‍ത്തനം കാര്യക്ഷമമല്ല, മദ്‌റസകള്‍ക്കുള്‍പ്പെടെ ധനസഹായവും ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തിയിട്ടും പ്രചാരണവിഷയമാക്കാന്‍ സാധിച്ചില്ലെന്നും ആക്ഷേപം; മുസ്ലിംകളെ പാര്‍ട്ടിയിലേക്ക് ലക്ഷ്യമിട്ട് ബിജെപി

കേരളത്തില്‍ മുസ്‌ലിംകളെ സ്ഥാനാര്‍ത്ഥികളാക്കാത്തത് ലോക്‌സഭ തെരഞ്ഞെടു Kerala, News, Politics, Muslim, BJP, Lok Sabha, Election, Religion, No muslim candidate in BJP from Kerala.
നെടുമ്പാശ്ശേരി: (www.kvartha.com 28.05.2019) കേരളത്തില്‍ മുസ്‌ലിംകളെ സ്ഥാനാര്‍ത്ഥികളാക്കാത്തത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി വിലയിരുത്തല്‍. ഇതുസംബന്ധിച്ച് സംസ്ഥാന നേതാക്കള്‍ക്കിടയില്‍ വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പ് അവലോകനയോഗം ചേരുമ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടാനാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിെന്റ നീക്കം.

ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണിയാണ് ബിജെപി വീണ്ടും അധികാരത്തിലേറുന്നതെന്ന പ്രചാരണം ആദ്യം മുതല്‍ ശക്തമായി നടന്നിട്ടുപോലും പേരിനുപോലും മുസ്ലിം സമുദായത്തിലോ പട്ടികജാതിയിലോപെട്ട ഒരാളെയും പരിഗണിക്കാന്‍ പാര്‍ട്ടി തയാറായില്ലെന്നാണ് വിമര്‍ശനമുയര്‍ന്നത്.


ന്യൂനപക്ഷമോര്‍ച്ച പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും മദ്‌റസകള്‍ക്കുള്‍പ്പെടെ ധനസഹായവും ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തിയിട്ടും പ്രചാരണവിഷയമാക്കാന്‍ സാധിച്ചില്ലെന്നും ആക്ഷേപമുണ്ട്. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രചാരണപദ്ധതികള്‍ക്ക് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ഘടകം മുന്നോട്ടുവരുന്നില്ലെന്നും പരാതിയുണ്ട്.

സംസ്ഥാന നേതൃത്വവുമായി വേണ്ടത്ര ആലോചിക്കാതെയാണ് ബിജെപി കേന്ദ്രനേതൃത്വം തുഷാര്‍ വെള്ളാപ്പള്ളിയുമായി ധാരണയുണ്ടാക്കിയത്. അതേസമയം ശബരിമല പ്രശ്‌നത്തില്‍ വിശ്വാസികള്‍ക്കൊപ്പം ഉറച്ചുനിന്ന എന്‍എസ്എസിനെ വിശ്വാസത്തിലെടുക്കാന്‍ ബിജെപിക്ക് കഴിയാതെപോയെന്നും വിമര്‍ശനമുണ്ട്.

Keywords: Kerala, News, Politics, Muslim, BJP, Lok Sabha, Election, Religion, No muslim candidate in BJP from Kerala.