Follow KVARTHA on Google news Follow Us!
ad

മണ്‍റോ തുരുത്തിന്റെ നായകനും രക്ഷയില്ല; കൊല്ലത്ത്‌ എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചു

ജനകീയ നേതാവ് സിപിഎമ്മിന്റെ കെ എന്‍ ബാലഗോപാലിനെ കൈവിട്ട് Kerala, News, Election, Lok Sabha, Result, Kollam, UDF, LDF, K.Sudhakaran, Trending, Politics, NK Premachandran won in Kollam.
കൊല്ലം: (www.kvartha.com 23.05.2019) ജനകീയ നേതാവ് സിപിഎമ്മിന്റെ കെ എന്‍ ബാലഗോപാലിനെ കൈവിട്ട് കൊല്ലം ലോക്‌സഭ മണ്ഡലം. 1,48,856 വോട്ടുകള്‍ക്കാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചത്. പ്രേമചന്ദ്രന്‍ 4,99,677 വോട്ടുകളും ബാലഗോപാല്‍ 3,50,821 വോട്ടുകളും കെ വി സാബു 1,03,339 വോട്ടുകളും നേടി.

വിജയിക്കുമെന്ന് എല്‍ഡിഎഫ് നേതൃത്വം പോലും വിശ്വസിച്ചിരുന്ന മണ്ഡലമായിരുന്നു കൊല്ലം. രാജ്യസഭ എംപിയായിരിക്കെ പല ജനീകിയ പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി ജനങ്ങളുടെ പ്രിയങ്കരനായി മാറിയ ബാലഗോപാല്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രേമചന്ദ്രന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: Kerala, News, Election, Lok Sabha, Result, Kollam, UDF, LDF, K.Sudhakaran, Trending, Politics, NK Premachandran won in Kollam.