Follow KVARTHA on Google news Follow Us!
ad

ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങള്‍ നിഷേധിച്ച് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍; വീട്ടില്‍ മന്ത്രവാദം നടത്തിയിട്ടുണ്ട്, ഭാര്യയേയും മകളെയും മാനസികമായി പീഡിപ്പിച്ചിട്ടില്ല, ഭാര്യയും തന്റെ അമ്മയും തമ്മില്‍ വഴക്ക് പതിവാണ്, കുടുംബത്തിലെ പ്രശ്നത്തിന് കാരണക്കാരി അമ്മയെന്നും ചന്ദ്രന്‍

ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങള്‍ നിഷേധിച്ച് നെയ്യാറ്റിന്‍കരയില്‍ Neyyattinkara, News, Local-News, Suicide Attempt, Family, Bank, Allegation, Kerala
തിരുവനന്തപുരം: (www.kvartha.com 15.05.2019) ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങള്‍ നിഷേധിച്ച് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍. ഭാര്യയേയും മകളെയും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ഭാര്യയും തന്റെ അമ്മയും തമ്മില്‍ വഴക്ക് പതിവാണെന്നും തന്റെ കുടുംബത്തിലെ പ്രശ്നത്തിന് കാരണക്കാരി അമ്മ കൃഷ്ണമ്മയാണെന്നും ചന്ദ്രന്‍ പറഞ്ഞു.

താന്‍ ജോലിക്കായി വിദേശത്തായിരുന്നു. ആറുമാസമേ ആയിള്ളൂ നാട്ടിലെത്തിയിട്ട്. മുമ്പും രണ്ട് വര്‍ഷത്തിലൊരിക്കലാണ് നാട്ടില്‍ വന്നിരുന്നത്. വീട്ടില്‍ മന്ത്രവാദം നടത്തിയിട്ടുണ്ടെന്നും ചന്ദ്രന്‍ സമ്മതിച്ചു. ജപ്തി നടപടികളുമായി ബന്ധപ്പെട്ട് ബാങ്കുകാര്‍ ചൊവ്വാഴ്ചയും വന്നിരുന്നുവെന്നും ചന്ദ്രന്‍ പറഞ്ഞു. അതേസമയം വീട്ടില്‍ ദുര്‍മന്ത്രവാദം നടത്തിയിരുന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു.

Neyyattinkara suicide: Chandran claims innocence, blames mother, Neyyattinkara, News, Local-News, Suicide Attempt, Family, Bank, Allegation, Kerala

വീട്ടില്‍ സ്ഥിരമായി മന്ത്രവാദം നടത്തിയിരുന്നതായി ലേഖ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രവാദിയുടെ വാക്കുകേട്ട് കൃഷ്ണമ്മയും ബന്ധുക്കളും ഉപദ്രവിച്ചിരുന്നു. ഒരിക്കല്‍ തന്റെ വീട്ടുകാരാണ് രക്ഷിച്ചത്. വിഷം നല്‍കി തന്നെ കൊല്ലാന്‍ കൃഷ്ണമ്മ ശ്രമിച്ചിരുന്നുവെന്നും ലേഖ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

അതേസമയം ലേഖ മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കുടുംബവഴക്കാണ് അമ്മയുടെയും മകള്‍ വൈഷ്ണവിയുടെയും മരണത്തിന് വഴിവെച്ചതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടിലെത്തിച്ച അമ്മ ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും മറ്റ് രണ്ടു ബന്ധുക്കളുമാണ് മരണത്തിന് കാരണമെന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. വായ്പ തിരിച്ചടക്കാന്‍ ഭര്‍ത്താവ് ഒന്നും ചെയ്തില്ലെന്നും മാനസികമായി നിരന്തരം പീഡിപ്പിച്ചെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ആത്മഹത്യ നടന്ന വീട് ചൊവ്വാഴ്ച തന്നെ പോലീസ് സീല്‍ ചെയ്തിരുന്നു. ബുധനാഴ്ച പോലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ലേഖയും വൈഷ്ണവിയും തീകൊളുത്തിയ മുറിയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മൂന്ന് പേജുള്ള കത്ത് ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു. കൂടാതെ ചുവരിലും എഴുതിയിരുന്നു.

അതേസമയം, കത്തില്‍ ബാങ്കിനേയോ, ജപ്തിക്കായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനേക്കുറിച്ചോ ഒന്നും പറയുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Neyyattinkara suicide: Chandran claims innocence, blames mother, Neyyattinkara, News, Local-News, Suicide Attempt, Family, Bank, Allegation, Kerala.