Follow KVARTHA on Google news Follow Us!
ad

ലേലം കത്തിക്കയറി; പൂവന്‍കോഴിക്ക് വില ഒരുലക്ഷം കടന്നു; പൊന്നുംവിലയ്ക്ക് പൊന്നുംകോഴിയെ വാങ്ങി കോട്ടയം സ്വദേശി

പെരുന്നാളിനോടനുബന്ധിച്ചു നടന്ന ലേലം കത്തിക്കയറിയപ്പോള്‍ പൂവന്‍ കോഴിക്ക് ലഭിച്ച വില 1,14,000 രൂപ. കോട്ടയം നട്ടാശേരി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ Kottayam, Auction, Masjid, Religion, Kerala, News, More than 1 Lakh Rupees for Cock in Auction.
കോട്ടയം: (www.kvartha.com 12.05.2019) പെരുന്നാളിനോടനുബന്ധിച്ചു നടന്ന ലേലം കത്തിക്കയറിയപ്പോള്‍ പൂവന്‍ കോഴിക്ക് ലഭിച്ച വില 1,14,000 രൂപ. കോട്ടയം നട്ടാശേരി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടത്തിയ കോഴിലേലത്തിലാണ് പൊന്നുംകൊഴിയെന്ന് അറിയപ്പെടുന്ന ആദ്യത്തെ കോഴിക്ക് പൊന്നുംവില ലഭിച്ചത്.


കോട്ടയം സ്വദേശിയും കോയമ്പത്തൂരില്‍ സ്ഥിരം താമസക്കാരനുമായ മനോജ് മണ്ണൂരാണ് കോഴി ലേലത്തില്‍ പിടിച്ചത്. മുന്‍ വര്‍ഷങ്ങളിലും ഉയര്‍ന്ന വിലയ്ക്ക് കോഴി ലേലത്തില്‍ പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് വില ഒരുലക്ഷം കടക്കുന്നതെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Auction, Masjid, Religion, Kerala, News, More than 1 Lakh Rupees for Cock in Auction.