Follow KVARTHA on Google news Follow Us!
ad

16കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ ശേഷം ലൈംഗികമായി ഉപയോഗിച്ചു; സ്വര്‍ണമാലയുമായി കടന്നു; പ്രതിക്ക് 43 വര്‍ഷം തടവ് ശിക്ഷയും 3 ലക്ഷം രൂപ പിഴയും

16കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ ശേഷം ലൈംഗികമായിKollam, News, Local-News, Molestation, Court, Crime, Criminal Case, Kerala,
കൊല്ലം: (www.kvartha.com 25.05.2019) 16കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ ശേഷം ലൈംഗികമായി ഉപയോഗിച്ച കേസില്‍ പ്രതിക്ക് 43 വര്‍ഷം തടവ് ശിക്ഷയും മൂന്നു ലക്ഷം രൂപ പിഴയും. പിറവന്തൂര്‍ നല്ലകുളം ചീവേട് തടത്തില്‍ സുനില്‍കുമാറി(42)നെയാണ് കോടതി ശിക്ഷിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് (പോക്സോ) കോടതി ജഡ്ജ് ഇ ബൈജുവാണ് ശിക്ഷ വിധിച്ചത്.

2017 ജൂലായ് 29-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ പ്രതി രാത്രി പെണ്‍കുട്ടിയുടെ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒച്ചവയ്ക്കാതിരിക്കാനായി കഴുത്തില്‍ കയറിട്ടുമുറുക്കി കൊലപ്പെടുത്തി. മരിച്ചശേഷം കുട്ടിയുടെ സ്വര്‍ണമാല യുമായി രക്ഷപെടുകയും ചെയ്തു.

Molesting case; man convicted guilty, court gives 43 years imprisonment, Kollam, News, Local-News, Molestation, Court, Crime, Criminal Case, Kerala

കൊല്ലം ക്രൈം ബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍ ജി.ജോണ്‍സന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടുള്ള ലൈംഗികാതിക്രമം, കൊലപാതകം, തെളിവുനശിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍, മോഷണം എന്നീ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്താണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഭവന ഭേദനത്തിനും പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്കും പത്ത് വര്‍ഷം വീതം കഠിന തടവും 50,000 രൂപ പിഴയും കൊലപാതകത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കവര്‍ച്ചയ്ക്ക് ആറു വര്‍ഷം തടവും 25,000 രൂപ പിഴയും ലൈംഗിക കടന്നുകയറ്റത്തിന് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

കൂടാതെ തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ഉള്‍പ്പെടെയാണ് 43 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി വെറും തടവും അനുഭവിക്കണം. ഭവനഭേദനത്തിനും കവര്‍ച്ചയ്ക്കുമുളള ശിക്ഷ ഒരുമിച്ചും മറ്റ് ശിക്ഷകള്‍ പ്രത്യേകവും അനുഭവിക്കണം.

പെണ്‍കുട്ടിയുടെ അച്ഛനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്ന കേസ് നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍മാരായ മഹേഷ്‌കുമാര്‍, ഗിരീഷ്‌കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ എസ്. സൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി കെ.പി. ജബ്ബാര്‍, സുഹോത്രന്‍, അമ്പിളി ജബ്ബാര്‍, പി.ബി. സുനില്‍ എന്നിവര്‍ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Molesting case; man convicted guilty, court gives 43 years imprisonment, Kollam, News, Local-News, Molestation, Court, Crime, Criminal Case, Kerala.