Follow KVARTHA on Google news Follow Us!
ad

രണ്ടാമൂഴത്തില്‍ അതിഥികളായി ലോക പ്രമുഖര്‍; മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ബെന്യമിന്‍ നെതന്യാഹു, വ്‌ലാഡിമിര്‍ പുടിന്‍ എന്നിവര്‍ എത്തിയേക്കും.

മോദി വീണ്ടും അധികാരത്തിലേക്ക്. നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച. ചടങ്ങുകള്‍ രാഷ്ട്രപതിഭവനില്‍ വച്ച് നടക്കും. ചടങ്ങിന് പല ലോക നേതാക്കളും എത്തുമെന്നാണ് National, News, New Delhi, Narendra Modi, BJP, NDA, Government, Vladimar Putin, Israel, PM, Modi's second entry to authority.
ഡല്‍ഹി: (www.kvartha.com 25.05.2019) മോദി വീണ്ടും അധികാരത്തിലേക്ക്. നരേന്ദ്രമോദി സര്‍ക്കാരിന്റെ  സത്യപ്രതിജ്ഞ വ്യാഴാഴ്ച. ചടങ്ങുകള്‍  രാഷ്ട്രപതിഭവനില്‍ വച്ച് നടക്കും. ചടങ്ങിന്  പല ലോക നേതാക്കളും എത്തുമെന്നാണ് സൂചന. നരേന്ദ്ര മോദിയുമായി അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് വിവരം. 2014 ല്‍ സാര്‍ക്ക് രാജ്യത്തലവന്മാരെയാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നത് .


പുതിയ എന്‍ ഡി എ സര്‍ക്കാര്‍ രൂപീകരണത്തിനു മുന്നോടിയായി മോദി രാഷ്ട്രപതിയ്ക്ക് രാജി സമര്‍പ്പിച്ചു.  വൈകിട്ട് കേന്ദ്രമന്ത്രിമാര്‍ക്കൊപ്പമാണ് അദ്ദേഹം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദര്‍ശിക്കാന്‍ എത്തിയത്. രാജി രാഷ്ട്രപതി സ്വീകരിച്ചു. എന്‍ ഡി എയുടെ എല്ലാ നിയുക്ത എംപിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ തലസ്ഥാനത്ത് എത്താന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, Narendra Modi, BJP, NDA, Government, Vladimar Putin, Israel, PM, Modi's second entry to authority.