Follow KVARTHA on Google news Follow Us!
ad

ബീഫ് കടത്തിയെന്നാരോപിച്ച് വീണ്ടും മുസ്ലീം കുടുംബങ്ങള്‍ക്ക് നേരെ ഗോ സംരക്ഷകരുടെ ആക്രമണം; സിയോണിയില്‍ സ്ത്രീ ഉള്‍പ്പെടെ 3 മുസ്ലീങ്ങളെ മരത്തില്‍ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദിച്ചു; മര്‍ദിക്കുന്നതിനിടെ 'ജയ് ശ്രീറാം' എന്ന് ഉറക്കെ വിളിച്ച് പറയാന്‍ അക്രമികള്‍ ആജ്ഞാപിച്ചെന്നും പരിക്കേറ്റവര്‍

ബീഫ് കടത്തിയെന്നാരോപിച്ച് വീണ്ടും മുസ്ലീം കുടുംബങ്ങള്‍ക്ക് നേരെ ഗോ സംരക്ഷകരുടെMadhya pradesh, News, Crime, Criminal Case, Video, Social Network, Police, Arrested, National,
സിയോണി: (www.kvartha.com 25.05.2019) ബീഫ് കടത്തിയെന്നാരോപിച്ച് വീണ്ടും മുസ്ലീം കുടുംബങ്ങള്‍ക്ക് നേരെ ഗോ സംരക്ഷകരുടെ ആക്രമണം. മധ്യപ്രദേശിലെ സിയോണിയില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്ന് മുസ്ലീങ്ങളെ മരത്തില്‍ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദിച്ചു. മുസ്ലീം കുടുംബാംഗങ്ങള്‍ ഓട്ടോയില്‍ ബീഫ് കടത്തുന്നുണ്ട് എന്ന് ആരോ വിളിച്ച് പറഞ്ഞതനുസരിച്ചാണ് ഇവരെ തേടി ആക്രമികള്‍ എത്തിയത്.

തുടര്‍ന്ന് ആക്രമികള്‍ ഇവരെ ഓരോരുത്തരെയായി മരത്തില്‍ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീയെ യുവാക്കളെക്കൊണ്ട് അക്രമികള്‍ ചെരിപ്പ് കൊണ്ട് അടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 'ജയ് ശ്രീറാം' എന്ന് വിളിച്ച് പറയാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇവരെ മര്‍ദിക്കുമ്പോള്‍ സ്ഥലവാസികള്‍ അത് കണ്ടുകൊണ്ട് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.



ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇവര്‍ക്കെതിരെ മധ്യപ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആക്രമികളില്‍പെട്ട മറ്റുളളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Cow Vigilantes Thrash 2 Muslim Men, Woman For Allegedly Carrying Beef in Madhya Pradesh, Madhya pradesh, News, Crime, Criminal Case, Video, Social Network, Police, Arrested, National

വീഡിയോ പങ്കുവച്ച്, എ.ഐ.എം.ഐ.എം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസി ട്വീറ്റ് ചെയ്തു. 'മോഡിക്ക് വോട്ട് ചെയ്തവര്‍ സൃഷ്ടിച്ച ആക്രമികള്‍ മുസ്ലീങ്ങളോട് ചെയ്യുന്നത് നോക്കൂ' എന്ന് പറഞ്ഞാണ് ഒവൈസി വിഡിയോ ട്വീറ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cow Vigilantes Thrash 2 Muslim Men, Woman For Allegedly Carrying Beef in Madhya Pradesh, Madhya pradesh, News, Crime, Criminal Case, Video, Social Network, Police, Arrested, National.