Follow KVARTHA on Google news Follow Us!
ad

737 മാക്‌സ് 8 വിമാനങ്ങളുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയായി; അഡ്മിനിസ്‌ട്രേഷന്റെ അനുമതി കിട്ടിയാലുടന്‍ പറക്കും

തുടര്‍ച്ചയായ അപകടങ്ങളാല്‍ സര്‍വീസ് നിരോധിച്ച 737 മാക്‌സ് 8 വിമാനങ്ങളുടെWashington, News, Accident, Protection, Flight, Report, World,
വാഷിങ്ടണ്‍: (www.kvartha.com 17.05.2019) തുടര്‍ച്ചയായ അപകടങ്ങളാല്‍ സര്‍വീസ് നിരോധിച്ച 737 മാക്‌സ് 8 വിമാനങ്ങളുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയായതായി ബോയിങ് അറിയിച്ചു. നിലവില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ അനുമതിക്കായി കാത്തു നില്‍ക്കുകയാണെന്നും വ്യാഴാഴ്ച കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡെന്നിസ് മ്യുലന്‍ ബര്‍ഗ് അറിയിച്ചു.

'അപകടങ്ങള്‍, സുരക്ഷ, ഗുണനിലവാരം, സത്യസന്ധത തുടങ്ങിയ മൂല്യങ്ങളോടുള്ള പ്രതിബദ്ധത കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്, കാരണം നമ്മള്‍ ചെയ്യുന്നതിനെ ആശ്രയിച്ചാണ് അതിന്റെ നിലനില്‍പ്പെന്ന കാര്യം നന്നായി അറിയാമെന്നും' ഡെന്നിസ് വ്യക്തമാക്കുന്നു.

Boeing 737 MAX Software Update Complete, Yet to be Approved, Washington, News, Accident, Protection, Flight, Report, World

അപ്‌ഡേറ്റ് ചെയ്ത സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരവധി പരീക്ഷണപ്പറക്കലുകള്‍ ബോയിങ് നടത്തിയിട്ടുണ്ട്. ലോകത്തെ സുരക്ഷിതമായ വിമാനങ്ങളിലൊന്നായി മാറ്റിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഫെഡറല്‍ ഏവിയേഷന്റെ അനുമതിയും പൈലറ്റുമാരുടെ പരിശീലനവും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ക്ക് ഇനിയും പറന്നുയരാന്‍ സാധിക്കൂ.

അതേസമയം, ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ക്ക് പറക്കാനുള്ള അനുമതി എപ്പോള്‍ ലഭിക്കുമെന്ന കാര്യം വ്യക്തമല്ല. എങ്കിലും ആഗസ്റ്റ് മാസത്തിനുള്ളില്‍ ലഭിക്കില്ലെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Boeing 737 MAX Software Update Complete, Yet to be Approved, Washington, News, Accident, Protection, Flight, Report, World.