Follow KVARTHA on Google news Follow Us!
ad

തൊടുപുഴ സംഭവം വീണ്ടും ആവര്‍ത്തിക്കുന്നു; കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നര വയസുള്ള മകന്‍ പൊള്ളലേറ്റ നിലയില്‍, ബൈക്ക് അപകടത്തില്‍ പരിക്കേറ്റതാണെന്ന് കമിതാക്കള്‍

തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനമേറ്റ് ഏഴുവയസുകാരന്‍ മരിച്ചpalakkad, News, Local-News, Eloped, Son, Burnt, Injured, hospital, Treatment, Complaint, Police, Custody, Kerala,
പാലക്കാട്: (www.kvartha.com 15.05.2019) തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനമേറ്റ് ഏഴുവയസുകാരന്‍ മരിച്ച സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പുതന്നെ കേരളത്തില്‍ സമാന സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കോഴിക്കോട് നടക്കാവിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നര വയസുള്ള മകനെയാണ് ഇപ്പോള്‍ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ യുവതിയെയും കാമുകനെയും കോഴിക്കോട് നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു .

പാലക്കാട് സ്വദേശിനിയായ യുവതി അടുത്ത ബന്ധുവായ യുവാവിനൊപ്പം ഒന്നര മാസം മുമ്പാണ് ഒളിച്ചോടിയത്. മൂന്നര വയസുള്ള മകനെയും കൂട്ടിയായിരുന്നു യുവതിയുടെ ഒളിച്ചോട്ടം. ഇതുസംബന്ധിച്ച് ഭര്‍ത്താവും ബന്ധുക്കളും പാലക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി സ്വീകരിച്ച പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ നടക്കാവിലുണ്ടെന്ന് കണ്ടെത്തി.

3 year old boy burned and hospitalized, Palakkad, News, Local-News, Eloped, Son, Burnt, Injured, Hospital, Treatment, Complaint, Police, Custody, Kerala

തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയപ്പോഴാണ് ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ മൂന്നര വയസുകാരനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും നടക്കാവ് പോലീസും സ്ഥലത്തെത്തി അമ്മയേയും കാമുകനേയും കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ബിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

അതേസമയം കുഞ്ഞിന് ബൈക്ക് അപകടത്തില്‍ പരിക്കേറ്റതാണെന്നാണ് അമ്മയും കാമുകനും നല്‍കുന്ന വിശദീകരണം. എന്നാല്‍ പോലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 3 year old boy burned and hospitalized, Palakkad, News, Local-News, Eloped, Son, Burnt, Injured, Hospital, Treatment, Complaint, Police, Custody, Kerala.