Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവിനെ കാണാനെത്തിയ പ്രതിയുടെ ഭാര്യയെ പൊതുനിരത്തില്‍ പരസ്യമായി മര്‍ദിച്ചു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി; 2 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഭര്‍ത്താവിനെ കാണാനെത്തിയ പ്രതിയുടെ ഭാര്യയെ പൊതുനിരത്തില്‍ പരസ്യമായിThiruvananthapuram, News, Local-News, Crime, Criminal Case, attack, Complaint, Suspension, Kerala,
തിരുവനന്തപുരം: (www.kvartha.com 29.05.2019) ഭര്‍ത്താവിനെ കാണാനെത്തിയ പ്രതിയുടെ ഭാര്യയെ പൊതുനിരത്തില്‍ പരസ്യമായി മര്‍ദിച്ച കേസില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. അടുത്തവീട്ടില്‍ താമസിക്കുന്ന സ്ത്രീയെയും കുട്ടികളെയും ആക്രമിച്ചുവെന്ന പരാതിയിലാണ് പാച്ചല്ലൂര്‍ സ്വദേശിയായ അനീഷി(25) നെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകിട്ടാണ് അനീഷിനെ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ ഇയാളുടെ അമ്മയും ഭാര്യയും പോലീസ് സ്റ്റേഷനിലെത്തി.


എസ്ഐ അടക്കമുള്ള പോലീസുകാര്‍ പുറത്തു പോയ സമയത്ത് പാറാവുകാരന്റെ കണ്ണ് വെട്ടിച്ച് അനീഷ് രക്ഷപ്പെടാന്‍ ശ്രമിച്ചതായി പോലീസ് പറയുന്നു. പിന്നാലെ എത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി കാലില്‍ ചവിട്ടിപ്പിടിച്ചു. തിരുവല്ലം സ്റ്റുഡിയോ ജംഗ്ഷനില്‍ റോഡില്‍ കിടക്കുന്ന അനീഷിന്റെ കാലില്‍ ചവിട്ടുന്ന പോലീസുകാരന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതേസമയം, ഓടി രക്ഷപ്പെടാതിരിക്കാനാണ് പ്രതിയെ ചവിട്ടിപ്പിടിച്ചതെന്നാണ് പോലീസുകാര്‍ നല്‍കുന്ന വിശദീകരണം.

 2 police suspended woman attack case, Thiruvananthapuram, News, Local-News, Crime, Criminal Case, attack, Complaint, Suspension, Kerala.

അനീഷിനെ മര്‍ദിക്കുന്ന പോലീസിനെ തടയാന്‍ ശ്രമിച്ച ഭാര്യയ്ക്ക് നേരെയും പോലീസ് അക്രമം അഴിച്ചു വിട്ടു. അനീഷിന്റെ ഭാര്യയെ പോലീസ് ഉദ്യോഗസ്ഥന്‍ കാല്‍മുട്ട് മടക്കി തൊഴിക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതോടെ സംഭവം വിവാദമായി. വീഡിയോ ദൃശ്യങ്ങളുടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ എസ് സിപിഒ സൈമണ്‍, സിപിഒ ഗോപിനാഥ് എന്നിവരെ സിറ്റി പോലീസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 police suspended woman attack case, Thiruvananthapuram, News, Local-News, Crime, Criminal Case, attack, Complaint, Suspension, Kerala.