Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ ആദ്യമായി സ്ത്രീകള്‍ മാത്രം അരങ്ങിലെത്തുന്ന നാടകം 'തീപ്പെണ്ണ് '

യുഎഇയില്‍ ആദ്യമായി സ്ത്രീകള്‍ മാത്രം അരങ്ങിലെത്തുന്ന നാടകം വെള്ളിയാഴ്ച Sharjah, News, World, Women, Entertainment
ഷാര്‍ജ: (www.kvartha.com 19.04.2019) യുഎഇയില്‍ ആദ്യമായി സ്ത്രീകള്‍ മാത്രം അരങ്ങിലെത്തുന്ന നാടകം വെള്ളിയാഴ്ച ഷാര്‍ജയില്‍ അരങ്ങേറും. 'തീപ്പെണ്ണ് ' എന്ന നാടകമാണ് അരങ്ങിലെത്തുന്നത്. ഓരോരുത്തരും സ്വയം സുരക്ഷിതയാവേണ്ട കാലമാണിതെന്ന ആശയമാണ് തീപ്പെണ്ണ് എന്ന നാടകം സ്ത്രീ സമൂഹത്തെ ഓര്‍മിപ്പിക്കുന്നത്.

അതിനായി സ്വയം കത്തിച്ചുപിടിച്ച പ്രതിരോധത്തിന്റെ ഓലച്ചൂട്ട് കൈയിലേന്തണമെന്ന് നാടകം ഓര്‍മിപ്പിക്കുന്നു. സുധീര്‍ ബാബുട്ടന്‍ ആണ് നാടകത്തിന്റെ ആശയം അവതരിപ്പിച്ചത്. നടന്‍ വിനോദ് മണിയറയാണ് സംവിധാനം ചെയ്തത്.

Women's first entry in drama at UAE, Sharjah, News, World, Women, Entertainment

ഷീന അജയ്, ഇന്ദു പിള്ള, ബീനാ രാജന്‍, ഉഷാ നായര്‍, ബബിതാ നാരായണന്‍, പുഷ്പാ വിജയ് എന്നിവരാണ് നടകത്തിലെ അഭിനേതാക്കള്‍. മറ്റ് അണിയറപ്രവര്‍ത്തകരായി എത്തുന്നത് സാമന്‍ പ്രണമിത, അജയ് അന്നൂര്‍, രത്‌നാകരന്‍ മടിക്കൈ എന്നിവരാണ്. ഷാര്‍ജ ജെംസ് വെസ്റ്റ് മിനിസ്റ്റര്‍ സ്‌കൂളിലാണ് പയ്യന്നൂര്‍ സൗഹൃദവേദിയുടെ വിഷു ആഘോഷത്തോടനുബന്ധിച്ച് നാടകം അരങ്ങേറുന്നത്.

Keywords: Women's first entry in drama at UAE, Sharjah, News, World, Women, Entertainment.