Follow KVARTHA on Google news Follow Us!
ad

ഇന്ത്യയിലെ ജനങ്ങള്‍ കാണാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന എന്താണ് മോഡി ഹെലികോപ്റ്ററില്‍ കൊണ്ടുപോയത്; പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തെരഞ്ഞെടുപ്പു നിരീക്ഷകനെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഇന്ത്യയിലെ ജനങ്ങള്‍ കാണാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന എന്താണു പ്രധാനമന്ത്രി നരേന്ദ്ര News, Politics, Lok Sabha, Allegation, Congress, BJP, Election, Trending, National,
ഭുവനേശ്വര്‍: (www.kvartha.com 18.04.2019) ഇന്ത്യയിലെ ജനങ്ങള്‍ കാണാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന എന്താണു പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിന്റെ ഹെലികോപ്റ്ററില്‍ കൊണ്ടുപോയതെന്നു കോണ്‍ഗ്രസ്. മോഡിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തെരഞ്ഞെടുപ്പു നിരീക്ഷകനെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തിയത്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

'തന്റെ ജോലി കൃത്യമായി ചെയ്ത ഒരു ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നു നിയമമുണ്ട്. പ്രധാനമന്ത്രിയുടെ വാഹനം പരിശോധിക്കുന്നതിനു വിലക്കില്ല. ഇന്ത്യ കാണാന്‍ പാടില്ലാത്ത എന്താണു മോഡി ഹെലികോപ്റ്ററില്‍ കൊണ്ടുപോയത്?'' എന്നാണ് ട്വിറ്ററിലൂടെ കോണ്‍ഗ്രസ് ചോദിക്കുന്നത്.

‘What is Modi carrying in helicopter’, asks Congress after poll official’s suspension, News, Politics, Lok Sabha, Allegation, Congress, BJP, Election, Trending, National.

ചൊവ്വാഴ്ച ഒഡീഷയിലെ സംബല്‍പുരിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററാണു തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ മുഹമ്മദ് മൊഹസിന്‍ പരിശോധനയ്ക്കു വിധേയമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമല്ല നടപടിയെന്നും എസ്പിജി സുരക്ഷയുള്ളവരെ പരിശോധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കാണിച്ച് പിന്നീട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മൊഹസിനെതിരെ നടപടിയെടുക്കുകയായിരുന്നു.

എന്നാല്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുടെ ഹെലികോപ്റ്ററുകള്‍ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയില്‍ അസ്വഭാവികതയുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

അതിനിടെ മോഡിക്ക് പിന്നാലെ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്ററിലും ദുരൂഹ സാഹചര്യത്തില്‍ പെട്ടി കണ്ടെത്തി. ഹെലികോപ്റ്ററും പെട്ടിയും പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ കേന്ദ്രമന്ത്രി തട്ടിക്കയറുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. ഇത് ഏറെ ദുരൂഹതയ്ക്ക് കാരണമായി. സംഭവം വിവാദമായതോടെ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.ഡി. രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ബുധനാഴ്ച ബി ജെ ഡി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തെഴുതുകയും ചെയ്തു.

മന്ത്രിയുടെ കൈവശമുണ്ടായിരുന്ന പെട്ടിയില്‍ പണമാണെന്ന് സംശയമുണ്ടെന്നും ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ നടപടി വേണമെന്നുമാണ് ബി.ജെ.ഡി.യുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് ബി.ജെ.പി. ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞദിവസം ഒഡീഷയിലെത്തിയ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തടഞ്ഞതോടെയാണ് സംഭവം വിവാദമായത്. മന്ത്രിയുടെ ഹെലികോപ്റ്ററും സീല്‍ ചെയ്തനിലയിലുണ്ടായിരുന്ന പെട്ടിയും പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് സമ്മതിച്ചില്ല. മാത്രമല്ല, പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതോടെയാണ് മന്ത്രിയുടെ കൈവശമുണ്ടായിരുന്ന പെട്ടിയില്‍ പണമാണെന്ന ആരോപണവുമായി ബി.ജെ.ഡി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തിയത്. സംഭവം കഴിഞ്ഞദിവസം വിവിധ ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ‘What is Modi carrying in helicopter’, asks Congress after poll official’s suspension, News, Politics, Lok Sabha, Allegation, Congress, BJP, Election, Trending, National.