Follow KVARTHA on Google news Follow Us!
ad

വേനല്‍ മഴ: കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം

വേനല്‍മഴ ഇടവിട്ടുപെയ്യുന്ന സാഹചര്യത്തില്‍ വെള്ളം കെട്ടിനിന്നു കൊതുകു പെരുകുവാന്‍ Kerala, News, Summer rain, Mosquito, Warning against fever
തിരുവനന്തപുരം: (www.kvartha.com 22.04.2019) വേനല്‍മഴ ഇടവിട്ടുപെയ്യുന്ന സാഹചര്യത്തില്‍ വെള്ളം കെട്ടിനിന്നു കൊതുകു പെരുകുവാന്‍ സാധ്യതയുള്ളതിനാല്‍ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊതുക് മുട്ടയിടാന്‍ സാഹചര്യമുള്ളതിനാല്‍ വീട്ടുപരിസരം, ടെറസ്, സണ്‍ഷെയ്ഡ്, പാത്രങ്ങള്‍, ട്രേകള്‍, ടയര്‍, വാട്ടര്‍ ടാങ്ക്, എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. വാട്ടര്‍ ടാങ്കുകളും വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും കൊതുക് കടക്കാത്തവിധം മൂടി സൂക്ഷിക്കണം.

കൂത്താടികളെ തിന്നുന്ന ഗെപ്പി മത്സ്യങ്ങളെ കിണറുകളില്‍ നിക്ഷേപിക്കുകയോ കൊതുകുവല ഉപയോഗിച്ചു മൂടുകയോ ചെയ്യണം. ഫ്രിഡ്ജിനു പിറകിലെ ട്രേ, അലങ്കാര ചെടികള്‍ വളര്‍ത്തുന്ന പാത്രങ്ങള്‍ എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റി കൊതുകുജന്യ രോഗങ്ങള്‍ പൂര്‍ണമായും തടയാമെന്നും ഇക്കാര്യത്തില്‍ പോതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Summer rain, Mosquito, Warning against fever