Follow KVARTHA on Google news Follow Us!
ad

വിവി പാറ്റ്; സുപ്രീംകോടതി നിര്‍ദേശിച്ചതോടെ എണ്ണേണ്ടിവരിക 20,625 യന്ത്രങ്ങളിലെ വോട്ടുകള്‍

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത തീര്‍ത്തും ഇല്ലാതാക്കുന്ന ഇടപെടലുമായി News, New Delhi, National, Supreme Court of India, Election, Election Commission, V-V pat, Congress, TDP, Chief Justice
ന്യൂഡല്‍ഹി:(www.kvartha.com 09/04/2019) വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത തീര്‍ത്തും ഇല്ലാതാക്കുന്ന ഇടപെടലുമായി സുപ്രീം കോടതി. ജനാധിപത്യത്തില്‍ എല്ലാവരുടേയും വാക്കുകള്‍ കേള്‍ക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പ്രതിപക്ഷ ആവശ്യം ഭാഗികമായി അംഗീകരിച്ചത്. തെരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യവും കൃത്യവുമാകാനും പ്രയോജനപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയുള്ള വിധി വന്നതോടെ ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ച 21 പ്രതിപക്ഷ കക്ഷികള്‍ക്ക് ഉണ്ടാകുന്നത് ഭാഗിക വിജയം.

News, New Delhi, National, Supreme Court of India, Election, Election Commission, V-V pat, Congress, TDP, Chief Justice,Vivi Pat; 20,625 votes should want to counted

ഈ തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. നിലവില്‍ ഒരു മണ്ഡലത്തിലെ ഒരു മെഷീനിലെ രസീതുകള്‍ മാത്രമാണ് എണ്ണി തിട്ടപ്പെടുത്തി വോട്ടെണ്ണല്‍ മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകളുമായി താരതമ്യം ചെയ്ത് കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തിയിരുന്നത്. ഇത്തരത്തില്‍ 50 ശതമാനം യന്ത്രങ്ങളിലെ രസീതുകള്‍ എണ്ണാന്‍ കൂടുതല്‍ സമയം എടുക്കുമെന്നായിരുന്നു ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷനും കോടതിയില്‍ ബോധിപ്പിച്ചത്. ഇപ്പോഴത്തെ ഉത്തരവ് പ്രകാരം ഒരു മണ്ഡലത്തിലെ ഒരു മെഷീന്‍ എന്നത് അഞ്ചാക്കി ഉയര്‍ത്താനാണ് സുപ്രീംകോടതി തീരുമാനം. ഇതുകൊണ്ട് സമയം കാര്യമായി നഷ്ടപ്പെടില്ല. ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് പരാതിയുണ്ടെങ്കില്‍ വീണ്ടും വോട്ടെണ്ണാം. അങ്ങനെയായാല്‍ മുഴുവന്‍ വിവി പാറ്റ് യന്ത്രങ്ങളുടെയും രസീതുകളും എണ്ണാവുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

അതേസമയം, 50 ശതമാനം വോട്ടെണ്ണണമെങ്കില്‍ അഞ്ചുദിവസംവരെ വോട്ടെണ്ണല്‍ നീളാമെന്നും തെരഞ്ഞെടുപ്പു കമ്മിഷന്‍ പറഞ്ഞു. എന്നാല്‍ ഫലമറിയാന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ അറിയിച്ചത്. കോണ്‍ഗ്രസും ടിഡിപിയും ആംആദ്മിയും ഉള്‍പ്പെടെ 21 പാര്‍ട്ടികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.നിലവില്‍ വിവി പാറ്റ് രസീതുകള്‍ എണ്ണുന്നതിന്റെ അഞ്ചുമടങ്ങ് മെഷിനുകളുടെ രസീതുകള്‍ എണ്ണാനാണ് സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളത്. നിലവില്‍ ഒരു ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന ഒരോ നിയമസഭാ മണ്ഡലങ്ങളിലേയും ഒരു വിവി പാറ്റ് മെഷിനിലെ രസീതുകള്‍ ആണ് എണ്ണുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Supreme Court of India, Election, Election Commission, V-V pat, Congress, TDP, Chief Justice,Vivi Pat; 20,625 votes should want to counted