Follow KVARTHA on Google news Follow Us!
ad

വിഷു; ശബരിമലയിലും ഗുരുവായൂരിലും ഭക്തജന പ്രവാഹം

ശബരിമലയിലും ഗുരുവായൂരിലും വിഷുവിനോടനുബന്ധിച്ച് ഭക്തജന പ്രവാഹം. വിഷുക്കണി ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തരാണ് ഇരു ക്ഷേത്രങ്ങളിലും Pathanamthitta, Kerala, News, Shabarimala, Guruvayoor Temple, Religion, Vishu; Flow of Devotees to Shabarimala and Guruvayoor.
പത്തനംതിട്ട: (www.kvartha.com 15.04.2019) ശബരിമലയിലും ഗുരുവായൂരിലും വിഷുവിനോടനുബന്ധിച്ച് ഭക്തജന പ്രവാഹം. വിഷുക്കണി ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തരാണ് ഇരു ക്ഷേത്രങ്ങളിലും ഒഴുകിയെത്തിയത്. ശബരിമലയില്‍ രാവിലെ നാല് മണിക്ക് നട തുറന്നതിന് ശേഷമാണ് അയ്യപ്പ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് അവസരമൊരുങ്ങിയത്. മൂന്ന് മണിക്കൂര്‍ നേരം വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കി. തുടര്‍ന്ന് പൂജകള്‍ ആരംഭിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പോലും നിരവധി പേര്‍ വിഷുക്കണി ദര്‍ശനത്തിനായി നേരത്തേ വന്ന് തമ്പടിച്ചിരുന്നു. തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി നിലയ്ക്കലില്‍നിന്നുള്ള സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തിരക്ക് വര്‍ദ്ധിച്ചതോടെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിഷുക്കണി കാണാന്‍ ഗുരുവായൂരിലും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 2.34 മുതല്‍ 3.34 വരെയായിരുന്നു ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിനുള്ള അവസരം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pathanamthitta, Kerala, News, Shabarimala, Guruvayoor Temple, Religion, Vishu; Flow of Devotees to Shabarimala and Guruvayoor.