Follow KVARTHA on Google news Follow Us!
ad

'പോത്തിറച്ചി കഴിച്ച് നോമ്പുതുറക്കുന്ന ബിജെപി നേതാക്കളുടെ നാടാണിത്, ഇതിനെ യുപിയോ ഗുജറാത്തോ ആക്കാന്‍ ശ്രമിക്കണ്ട'; മോദിക്കെതിരെ സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ദൈവത്തിന്റെ പേര് പറയുന്നവരെ കേരളത്തില്‍ അറസ്റ്റ് ചെയ്യുകയാണെന്ന പ്രധാനമന്ത്രിKerala, Thiruvananthapuram, News, Swami Sandeepanantha, Narendra Modi, Facebook, post, Swami Sandeepanantha against Narendra Modi
തിരുവനന്തപുരം: (www.kvartha.com 14.04.2019) ദൈവത്തിന്റെ പേര് പറയുന്നവരെ കേരളത്തില്‍ അറസ്റ്റ് ചെയ്യുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. കേരളത്തില്‍ ഏത് ദൈവത്തിന്റെയും പേര് ആര്‍ക്കും ഉച്ചത്തില്‍ പറയാമെന്നും ആരും പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. എന്നാല്‍ ഭക്തരുടെ തലയില്‍ തേങ്ങ എറിയാന്‍ ശ്രമിച്ചാല്‍ ആരായാലും പിടിച്ച് അകത്തിടും, അതാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



പോത്തിറച്ചി കഴിച്ച് നോമ്പുതുറക്കുന്ന ബിജെപി നേതാക്കളുടെ നാടാണിതെന്നും ഇതിനെ യുപിയോ ഗുജറാത്തോ ആക്കാന്‍ ശ്രമിക്കേണ്ടെന്നും അദ്ദഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സന്ദീപാനന്ദഗിരി പ്രതികരണവുമായി രംഗത്തെത്തിയത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രിയ നരേന്ദ്ര ദാമോദര്‍ ദാസ് മോദീജീ...
ഇവിടെ, അതായത് കേരളത്തില്‍ നാരായണഗുരുദേവനും, സഹോദരന്‍ അയ്യപ്പനും, അയ്യങ്കാളിയും, അങ്ങിനെ എണ്ണിയാലൊടുങ്ങത്ത എണ്ണമറ്റ അഗ്‌നിസമാനന്മാരായ ഗുരുക്കന്മാര്‍ ഉഴുതുമറിച്ച പുണ്യഭൂമിയാണിത്. ഇവിടെ, കേരളത്തില്‍ ഏതുദൈവത്തിന്റേയും നാമം ആര്‍ക്കും എത്ര ഉച്ചത്തിലും പറയാം, ആരും പിടിച്ച് പോലീസിലേല്‍പ്പിക്കില്ല. ഭക്തരുടെ തലയില്‍ നാളികേരം എറിയാന്‍ ശ്രമിച്ചാല്‍ അത് ആരായാലും പിടിച്ച് അകത്തിടും. അതാണ് സാറെ കേരളം. ഇവിടെ, പല ബിജെപി നേതാക്കളും പോത്തിറച്ചി കഴിച്ച് നോമ്പുതുറക്കുന്ന നാടാണിത്. ഇതിനെ യൂപിയോ ഗുജറാത്തോ ആക്കാന്‍ ശ്രമിക്കണ്ട. അതു നടക്കില്ല. ഇവിടെ വര്‍ഗീയത വീഴും വികസനം വാഴും. ഷിബൂഡാ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Swami Sandeepanantha, Narendra Modi, Facebook, post, Swami Sandeepanantha against Narendra Modi