Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറില്‍ നിന്ന് സ്വകാര്യ ഇന്നോവ കാറിലേക്ക് വലിയ പെട്ടി മാറ്റി, വാഹന വ്യൂഹത്തോടൊപ്പം ഇന്നോവ ഉള്‍പ്പെടാത്തതില്‍ ദുരൂഹത, പെട്ടിയെച്ചൊല്ലി വിവാദം പുകയുന്നു

കര്‍ണാടകയിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറില്‍ നിന്ന് സ്വകാര്യ വാഹനത്തിലേക്ക് Video, National, Karnataka, BJP, Prime Minister, Narendra Modi, Helicopter, Car, Speculation over ‘mysterious box’ in the PM’s plane: Watch video
ബെംഗളൂരു:  (www.kvartha.com 13.04.2019) കര്‍ണാടകയിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറില്‍ നിന്ന് സ്വകാര്യ വാഹനത്തിലേക്ക് വലിയ പെട്ടി മാറ്റിയ സംഭവം വിവാദമാകുന്നു. പ്രധാനമന്ത്രി ഇറങ്ങിയ ഹെലിപ്പാടിന് കുറച്ചകലെ സൈഡില്‍ നിര്‍ത്തിയിട്ടിരുന്നു വെളുത്ത നിറത്തിലുള്ള സ്വകാര്യ ഇന്നോവ കാറിലേക്കാണ് പെട്ടി മാറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. അതേസമയം പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തോടൊപ്പം ഈ കാര്‍ ഉള്‍പ്പെടാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പെട്ടിയാണെങ്കില്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തോടൊപ്പം ഈ കാറും ഉള്‍പ്പെടേണ്ടതായിരുന്നു.
Video, National, Karnataka, BJP, Prime Minister, Narendra Modi, Helicopter, Car, Speculation over ‘mysterious box’ in the PM’s plane: Watch video

കര്‍ണാടകയിലെ യുവ കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്തവ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയായത്. കോണ്‍ഗ്രസ് - ജനതാദള്‍ സഖ്യവും മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ശ്രീവാസ്തവ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. ഹെലികോപ്റ്റര്‍ എത്തിയ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളരെ തിരക്കിട്ട് കുറച്ചകലെ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ഇന്നോവയിലേക്ക് പെട്ടി മാറ്റുകയായിരുന്നു. പെട്ടി കയറ്റിയ ഉടനെ കാര്‍ വേഗത്തില്‍ ഓടിച്ചുപോകുകയും ചെയ്തു.

എന്ത് കൊണ്ടാണ് ആ പെട്ടി സെക്യൂരിറ്റി പ്രോട്ടോക്കോളിന്റെ ഭാഗമാകാത്തത്? എന്തുകൊണ്ടാണ് ആ ഇന്നോവ കാര്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്താത്തത്? ആരുടെ കാര്‍ ആയിരുന്നു അത്? തുടങ്ങിയ ചോദ്യങ്ങളോടെയാണ് ശ്രീവാസ്തവയുടെ ട്വീറ്റ്.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ദുരൂഹമായി രീതിയില്‍ പെട്ടി സ്വകാര്യവാഹനത്തിലേക്ക് മാറ്റിയെന്ന് ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് പെട്ടിക്കകത്ത് എന്താണെന്നും ആരൊക്കെയാണ് കാറിലുണ്ടായിരുന്നതെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Video, National, Karnataka, BJP, Prime Minister, Narendra Modi, Helicopter, Car, Speculation over ‘mysterious box’ in the PM’s plane: Watch video