Follow KVARTHA on Google news Follow Us!
ad

കോടതിയില്‍ കുറ്റസമ്മതം നടത്തിയതോടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് സ്വയം സമ്മതിച്ചുവെന്ന് സ്മൃതി ഇറാനി

New Delhi, News, Politics, Lok Sabha, Election, Trending, Rahul Gandhi, Twitter, BJP, Supreme Court of India, National,
ന്യൂഡല്‍ഹി: (www.kvartha.com 22.04.2019) കോടതിയില്‍ കുറ്റസമ്മതം നടത്തിയതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് സ്വയം സമ്മതിച്ചുവെന്ന് സ്മൃതി ഇറാനി. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിയുടെ രാഹുലിന് നേരെയുള്ള പരിഹാസം.

''മോഡിയെ കള്ളനെന്ന് വിളിച്ചതിലൂടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് സ്വയം സമ്മതിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയേയും സുപ്രീംകോടതിയേയും അപമാനിച്ചതിന് പൊതുജനം നിങ്ങള്‍ക്ക് മാപ്പ് തരില്ല'' - സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.

Rahul Gandhi has accepted he is a liar: Smriti Irani, New Delhi, News, Politics, Lok Sabha, Election, Trending, Rahul Gandhi, Twitter, BJP, Supreme Court of India, National

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തി ഫ്രഞ്ച് കമ്പനി ഡെസാള്‍ട്ട് ഏവിയേഷന് കാരാറില്‍ ഇളവ് നല്‍കിയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീം കോടതിയും പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇതിനെ തുടര്‍ന്ന് ബി.ജെ.പി എം പിയായ മീനാക്ഷി ലേഖി സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് സുപ്രീം കോടതി രാഹുല്‍ ഗാന്ധിക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായി താന്‍ തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞതാണെന്നും സുപ്രീം കോടതിയോട് മാപ്പ് പറയുന്നതായും രാഹുല്‍ ഗാന്ധി ഖേദപ്രകടനം നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rahul Gandhi has accepted he is a liar: Smriti Irani, New Delhi, News, Politics, Lok Sabha, Election, Trending, Rahul Gandhi, Twitter, BJP, Supreme Court of India, National.