Follow KVARTHA on Google news Follow Us!
ad

തെറ്റു ചെയ്താല്‍ മുഖം നോക്കാതെ നടപടിയെടുക്കും, മോങ്ങിയിട്ട് കാര്യമില്ല, ഇത് കേരളമാണ്; ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നരേന്ദ്ര മോദിക്ക് മറുപടിയുമായി പിണറായി

ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റു ചെയ്താല്‍ മുഖം നോക്കാതെ Thiruvananthapuram, Kerala, News, Pinarayi vijayan, Narendra Modi, Shabarimala, Case, Pinarayi against Modi.
തിരുവനന്തപുരം: (www.kvartha.com 15.04.2019) ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റു ചെയ്താല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അതിന് മോങ്ങിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യം ഭരിക്കുന്നവരാണെന്ന് പറഞ്ഞ് ആക്രമം നടത്തിയാല്‍ അത് സല്‍പ്രവൃത്തിയായി കാണാനാകില്ലെന്നും ഇത് കേരളമാണെന്നും പിണറായി വിജയന്‍ മോദിയെ ഓര്‍മിപ്പിച്ചു.

ആക്രമണം ആര് എവിടെ നടത്തിയാലും കേസെടുക്കും. സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കലായിരുന്നു ആര്‍എസ്എസിന്റെ ലക്ഷ്യം. അതിന് സാക്ഷര കേരളം സമ്മതിക്കില്ല. കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിക്കെതിരെ കേസെടുത്തത് സ്ഥാനാര്‍ത്ഥി ആയ ശേഷമല്ല. ശബരിമലയില്‍ ഭക്തരെ ആക്രമിച്ചതിനാണ് കേസ്. ശബരിമലയില്‍ ഭക്തര്‍ക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോഴിക്കോട്ടെ സ്ഥാനാര്‍ഥിയെ പോലീസ് അറസ്റ്റു ചെയ്തതല്ല. കോടതിയില്‍ കീഴടങ്ങിയപ്പോള്‍ റിമാന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാട്ടാക്കടയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാചനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ അയ്യപ്പനെന്നും ശബരിമലയെന്നും പറഞ്ഞാല്‍ അറസ്റ്റും തടങ്കലുമാണെന്നും മോദി അന്യ സംസ്ഥാനങ്ങളില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശക്തമായ പ്രതികരിച്ചിരുന്നു. കൊല്ലം പള്ളിമുക്കില്‍ നടത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന്റെ പ്രചാരണ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മറ്റ് സംസ്ഥാനങ്ങളിലെ നിയമവിരുദ്ധ പ്രവര്‍ത്തകര്‍ക്ക് മോദിയുടെ അനുഗ്രഹാശിസ്സുകള്‍ ഉള്ളതിനാല്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരിക്കും. അവരുടെ പേരില്‍ കേസ് എടുക്കില്ലായിരിക്കാം. അത് കേരളത്തില്‍ നടക്കില്ല. മോദി ഇപ്പോഴും പ്രധാനമന്ത്രിയാണ്. ആ പദവിയോട് നീതി കാണിക്കണം. കേരളത്തില്‍ വന്ന് തീര്‍ത്ഥാടന കേന്ദ്രം എന്ന് പറഞ്ഞിട്ട് തൊട്ടപ്പുറത്തുള്ള മംഗളൂരുവില്‍ പോയി ശബരിമലയെയും അയ്യപ്പനെയും എടുത്ത് പറഞ്ഞ് കേരളത്തെ അപമാനിക്കുന്നത് ശരിയല്ല. തെരഞ്ഞെടുപ്പ് ചട്ടം പ്രധാനമന്തിക്കും ബാധകമാണ്. അയ്യപ്പനെന്ന് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റ് ആണെന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെന്നുമാണ് മോദി പറഞ്ഞത്. ഇങ്ങനെയൊരു പച്ചക്കള്ളം പറഞ്ഞ് അയ്യപ്പന്റെ പേരില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള അവകാശം പ്രധാനമന്ത്രിക്കുണ്ടോ? ആരെയെങ്കിലും അറസ്റ്റ് ചെയ്‌തെങ്കില്‍, കസ്റ്റഡിയില്‍ വച്ചെങ്കില്‍, അത് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഇനിയും അറസ്റ്റ് ചെയ്യും. പിണറായി വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, Kerala, News, Pinarayi vijayan, Narendra Modi, Shabarimala, Case, Pinarayi against Modi.