Follow KVARTHA on Google news Follow Us!
ad

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കല്ലടയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; കൊല്ലത്ത് ബസിന്റെ ബുക്കിങ്ങ് ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അടപ്പിച്ചു; വൈറ്റിലയില്‍ ഓഫീസ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ സുരേഷ് Kerala, Kochi, News, bus, Assault, Protest, LDF, Youth Congress, Politics, Passengers Assaulted Incident; Protest Against Kallada Travels
കൊല്ലം: (www.kvartha.com 22.04.2019) തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ സുരേഷ് കല്ലട ബസില്‍ യാത്രക്കാര്‍ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ബസിന്റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. ഇവിടെ നിന്ന് ബസിന്റെ സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രവര്‍ത്തകര്‍ ബുക്കിംഗ് ഓഫീസില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു.

അതിനിടെ, കല്ലടയുടെ വൈറ്റിലയിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഓഫീസ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അതേസമയം, സുരേഷ് കല്ലടയുടെ ബുക്കിംഗ് ഓഫീസുകളില്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, bus, Assault, Protest, LDF, Youth Congress, Politics, Passengers Assaulted Incident; Protest Against Kallada Travels