Follow KVARTHA on Google news Follow Us!
ad

യു ഡി എഫിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ച് സിപിഎമ്മില്‍ എത്തിയവര്‍ക്ക് ഉജ്ജ്വല സ്വീകരണം; ഒഴുക്കു തുടരുമെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍

യു ഡി എഫിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ച് സിപിഎമ്മില്‍ Kottayam, News, Politics, Trending, UDF, CPM, Lok Sabha, Election, Kerala,
കോട്ടയം: (www.kvartha.com 09.04.2019) യു ഡി എഫിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ച് സിപിഎമ്മില്‍ എത്തിയവര്‍ക്ക് ഉജ്ജ്വല സ്വീകരണം. ഐ എന്‍ ടി യു സി മണ്ഡലം സെക്രട്ടറി കൊല്ലം സിറാജുദീന്‍, ആര്‍. എസ്. പി. ഇലിപ്പിക്കോണം ബ്രാഞ്ച് സെക്രട്ടറി മനോജ് കുമാര്‍ എന്നിവര്‍ക്കാണ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കരിക്കോട് കോടന്‍വിള ജംഗ്ഷനില്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെയാണ് യു ഡി എഫ് വിട്ടുവന്നവര്‍ക്ക് ഉജ്ജ്വല സ്വീകരണം നല്‍കിയത്. കഴിഞ്ഞ 40 വര്‍ഷമായി യു ഡി എഫില്‍ പ്രവര്‍ത്തിക്കുന്ന താനടക്കമുള്ള പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാതെ പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരുമായി രഹസ്യബന്ധം പുലര്‍ത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന യു ഡി എഫ് സ്ഥാനാര്‍ഥി എന്‍. കെ. പ്രേമചന്ദ്രന്റെ ദുരാഗ്രഹത്തില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് വിടാന്‍ തീരുമാനിച്ചതെന്ന് കൊല്ലം സിറാജുദീന്‍ പറഞ്ഞു.

More UDF workers joins LDF in Kottayam, Kottayam, News, Politics, Trending, UDF, CPM, Lok Sabha, Election, Kerala

അതേസമയം ഇടതുപക്ഷമൂല്യങ്ങള്‍ നശിപ്പിച്ച് വര്‍ഗീയ കക്ഷികളുടെ രഹസ്യ പിന്തുണ തേടുന്ന യു ഡി എഫ് സ്ഥാനാര്‍ഥിക്ക് കുടപിടിക്കുന്നവരാണ് പ്രദേശത്തെ ആര്‍ എസ് പി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കമുള്ള നേതാക്കളെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചതെന്നും ആര്‍ എസ് പി ബ്രാഞ്ച് സെക്രട്ടറി കൂടിയായ മനോജ് കുമാര്‍ വ്യക്തമാക്കി.

യു ഡി എഫില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ അടക്കമുള്ള സാധാരണ പ്രവര്‍ത്തകരുടെ അമര്‍ഷമാണ് കഴിഞ്ഞ കുറച്ചു നാളുകളായി കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കൊഴിഞ്ഞുപോക്കിന് കാരണമെന്നും അതിന്റെ തുടര്‍ച്ചയാണ് കൊല്ലം സിറാജുദ്ദീന്റെയും മനോജ്കുമാര്‍ അടക്കമുള്ളവരുടെയും എല്‍ ഡി എഫ് പ്രവേശനമെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ എല്‍ ഡി എഫിലേക്ക് എത്തുമെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. വന്‍ ജനപങ്കാളിത്തമാണ് ചാഴികാടന്റെ പ്രചാരണത്തിന് എത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ ചാഴികാടന് വോട്ടുതേടി എത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: More UDF workers joins LDF in Kottayam, Kottayam, News, Politics, Trending, UDF, CPM, Lok Sabha, Election, Kerala.