» » » » » » » » യുവാവ് ലൈംഗീകമായി പീഡിപ്പിച്ചതായി മലയാളത്തിലെ പ്രമുഖ സീരിയലിലെ അമ്മനടി; പരാതി നല്‍കിയത് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വീഡിയോ പുറത്തുവിട്ട യുവാവിനെതിരെ പരാതി നല്‍കി

ആലപ്പുഴ: (www.kvartha.com 13.04.2019) യുവാവ് ലൈംഗീകമായി പീഡിപ്പിച്ചതായി മലയാളത്തിലെ പ്രമുഖ സീരിയലിലെ അമ്മനടിയുടെ പരാതി. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടി പരാതിയുമായി രംഗത്തെത്തിയത്. കായങ്കുളം പോലീസിലാണ് പരാതി നല്‍കിയത്. ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ ആരോപിച്ചു. എറണാകുളം സ്വദേശി സിയ (37) എന്ന യുവാവിനെതിരെയാണ് നടി പരാതി നല്‍കിയത്. മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലില്‍ അമ്മ വേഷം ചെയ്യുന്ന സ്ത്രീയുടെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചത്.


അറുപത്തിയൊന്നുകാരിയായ തന്നെ സിയ ഫോണ്‍ മുഖേന പരിചയപ്പെട്ട ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തന്നെ ചതിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പരിചയപ്പെട്ട ശേഷം ഇയാള്‍ തനിക്ക് സ്മാര്‍ട്‌ഫോണ്‍ വാങ്ങി നല്‍കുകയും ഫോണ്‍ ചെയ്തു വശീകരിക്കുകയായിരുന്നുവെന്നും പരാതിക്കാരി പറയുന്നു.

പ്രതിയായ യുവാവ് വിദേശത്താണെന്ന് പോലീസ് പറഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഗള്‍ഫിലുള്ള സിയ നാട്ടിലെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും തോട്ടപ്പള്ളിലെ ഹോട്ടലിലും പിന്നീട് വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ ഇയാള്‍ പിന്നീട് ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു കൊടുത്തുതന്നെ അപമാനിച്ചതായും നടി ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Alappuzha, Molestation, Case, Actress, News, Kerala, Molestation complaint lodged by actress who played mother role in famous Malayalam serial 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal