Follow KVARTHA on Google news Follow Us!
ad

കമ്പിളി വില്‍ക്കാനെത്തി ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

ഗര്‍ഭിണിയെ കടന്നുപിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരനായ കമ്പിളിപ്പുതപ്പ് വില്‍പ്പനക്കാരനെ പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൊല്ലം കൊട്ടാരക്കരയിലാKerala, News, Kollam, Pregnant Woman, Molestation attempt, Arrested, Molestation attempt: Other state worker arrested
കൊല്ലം: (www.kvartha.com 13.03.2019) ഗര്‍ഭിണിയെ കടന്നുപിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരനായ കമ്പിളിപ്പുതപ്പ് വില്‍പ്പനക്കാരനെ പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. കമ്പിളിപ്പുതപ്പുമായി വീടുകള്‍ കയറിയിറങ്ങി വില്‍പ്പന നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് അറസ്റ്റിലായത്.

വില്‍പ്പന നടത്തുന്നതിനിടെ ഈ വീട്ടില്‍ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാനും ശ്രമം നടന്നു. പ്രതിയെ തിരച്ചിലിനൊടുവില്‍ പോലീസ് പിടികൂടി. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords: Kerala, News, Kollam, Pregnant Woman, Molestation attempt, Arrested, Molestation attempt: Other state worker arrested