Follow KVARTHA on Google news Follow Us!
ad

നിങ്ങളുടെ വിവിധ അക്കൗണ്ടുകളില്‍ ഉപയോഗിക്കുന്ന പാസ് വേഡ് ഈ പറയുന്ന തരത്തിലുള്ളതാണോ? എങ്കില്‍ സൂക്ഷിക്കുക, പണി ഒപ്പം തന്നെയുണ്ട്, ലോകത്ത് ഏറ്റവും കൂടുതല്‍ ഹാക്ക് ചെയ്യപ്പെട്ട പാസ് വേഡുകള്‍ ഇവയാണ്‌

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ് വേര്‍ഡുകളെ കുറിച്ചുള്ള പഠനവുമായി ഇംഗ്ലണ്ടിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍(എന്‍സിഎസ്‌സി). 123456 എന്ന World, News, Technology, Social Network, Hackers, Facebook, Instagram, Account, Password, Millions using 123456 as password, security study finds.
ലണ്ടന്‍: (www.kvartha.com 21.04.2019) ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ് വേര്‍ഡുകളെ കുറിച്ചുള്ള പഠനവുമായി ഇംഗ്ലണ്ടിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍(എന്‍സിഎസ്‌സി). 123456 എന്ന പാസ് വേര്‍ഡാണ് എന്‍സിഎസ്‌സിയുടെ പറനങ്ങള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന പാസ് വേര്‍ഡ്.

ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളെ ആസ്പദമാക്കിയായിരുന്നു പഠനം. 23 മില്യണ്‍ ആളുകള്‍ 123456 എന്ന പാസ്‌വേര്‍ഡ് ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ 123456789 എന്ന പാസ് വേര്‍ഡാണ് രണ്ടാം സ്ഥാനത്ത്. qwerty, password, 1111111 എന്നിവയാണ് കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന അഞ്ചു പാസ് വേര്‍ഡുകളിലുള്‍പ്പെടുന്നത്.

ashley, michael, daniel, jessica, charlie, എന്നിവയാണ് പാസ് വേര്‍ഡുകളിലുപയോഗിക്കുന്ന പേരുകളില്‍ മുമ്പന്മാര്‍. ഫുട്‌ബോള്‍ ക്ലബ്ബുകളുടെ പേര് പാസ് വേര്‍ഡായി വെക്കുന്നവരും കുറവല്ല. ലിവര്‍പൂളാണ് ഏറ്റവും കൂടുതലാളുകളുടെ പാസ്‌വേര്‍ഡുകളില്‍ ഇടംപിടിച്ച ഫുട്‌ബോള്‍ ക്ലബ്ബ്. ചെല്‍സിയാണ് രണ്ടാം സ്ഥാനത്ത്.

വ്യാപകമായി അറിയപ്പെടുന്ന വാക്കുകളും പേരുകളും ഓര്‍ഡറിലുളള അക്കങ്ങളും പാസ്‌വേര്‍ഡായി വെച്ച് ആളുകള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സ്വയം വഴിയൊരുക്കുകയാണെന്ന് എന്‍സിഎസ്‌സിയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡോ: ലാന്‍ നെവി അഭിപ്രായപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Technology, Social Network, Hackers, Facebook, Instagram, Account, Password, Millions using 123456 as password, security study finds.