» » » » » » » ക്ഷേമപദ്ധതികളിലെ മാണി മാജിക്, ഇന്ന് പ്രാബല്യത്തിലുള്ള പല ക്ഷേമപദ്ധതികളും മാണിയുടെ കാലത്ത് നടപ്പാക്കിയത്, ആദ്യമായി കാര്‍ഷിക കടം എഴുതിത്തള്ളിയതും മാണിയെന്ന ധനമന്ത്രിയായിരുന്നു

കോട്ടയം: (www.kvartha.com 09.04.2019) ആക്ഷേപങ്ങളും ആരോപണങ്ങളും സന്തതസഹചാരിയായിരുന്നെങ്കിലും ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു കെ എം മാണി. ഇന്ന് പ്രാബല്യത്തിലുള്ള പല ക്ഷേമപദ്ധതികളും അദ്ദേഹമാണ് തുടങ്ങിയത്. ദീര്‍ഘകാലം ധനമന്ത്രിയായിരുന്ന അദ്ദേഹം റവന്യൂ, ജലസേചനം, നിയമവകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ഇക്കാലയളവിലെല്ലാം ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന നിരവധി പദ്ധതികള്‍ അദ്ദേഹം വിഭാവനം ചെയ്തു.
Kottayam, Kerala, News, K.M.Mani, Mani magic in welfare projects

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ മുതല്‍ കാരുണ്യ ഭാഗ്യക്കുറി വരെയുണ്ട് മാണിയുടെ ക്ഷേമ പദ്ധതികളുടെ പട്ടികയില്‍. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നത് ഇന്ന് വളരെ സാധാരണമായ കാര്യമാണ്. എന്നാല്‍ ഇത് ആദ്യമായി നടപ്പാക്കിയത് മാണിയായിരുന്നു. ക്ഷേമപദ്ധതിയില്‍ ഏറിയ പങ്കും ലക്ഷ്യം വെച്ചത് പാവപ്പെട്ടവരെ ആയിരുന്നു.

കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ്, പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിക്കുന്നവരെ സഹായിക്കാന്‍ റിവോള്‍വിങ് ഫണ്ട്, ഗ്രീന്‍ ഹൗസ്, സ്‌കൂള്‍ കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, അഗതികള്‍ക്ക് പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി അങ്ങനെ നിരവധി ക്ഷേമപദ്ധതികള്‍ക്ക് അദ്ദേഹം രൂപം നല്‍കി.


കേരളത്തില്‍ വെളിച്ച വിപ്ലവം, സാമൂഹിക ജലസേചന പദ്ധതിയും നടപ്പാക്കിയത് കെ എം മാണിയാണ്. ചുരുങ്ങിയ കാലം വൈദ്യുതി ജലസേചന വകുപ്പു മന്ത്രിയായിരുന്ന കാലത്താണ് ഈ രണ്ടുപദ്ധതികളും നടപ്പാക്കിയത്. വെള്ളവും വെളിച്ചവും ഗ്രാമങ്ങളില്‍ എത്തിക്കുന്നതിന് തടസ്സം നില്‍ക്കുന്ന ഘടകങ്ങള്‍ ഇല്ലാതാക്കുകയെന്നതായിരുന്നു ലക്ഷ്യം.

റവന്യൂമന്ത്രിയെന്ന നിലയിലും കെ എം മാണിയുടെ സംഭാവനകള്‍ മറക്കാനാകില്ല. വില്ലേജ് ഓഫീസ് മുതല്‍ കളക്ടറേറ്റ് വരെ സാധാരണക്കാര്‍ അഭയം പ്രാപിക്കുന്ന ഓഫീസുകളുടെ പ്രവര്‍ത്തനം പുനരുദ്ധരിക്കുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. ഓരോ കുടുംബത്തിന്റെയും സ്ഥിതിവിവരക്കണക്കുകള്‍ രേഖപ്പെടുത്തുന്ന റവന്യൂ കാര്‍ഡുകള്‍, ഒരു താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന റവന്യൂ ടവറുകള്‍, രജിസ്‌ട്രേഷന്‍സര്‍വേ വകുപ്പുകളുടെ ഏകോപനം, വസ്തുക്കളുടെ രജിസ്‌ട്രേഷന്‍ സമയത്ത് ഭൂമിയുടെ സര്‍വേ സ്‌കെച്ചു കൂടി രേഖകള്‍ക്കൊപ്പം നല്‍കുന്ന ടോറന്‍സ് സമ്പ്രദായം, സാറ്റലൈറ്റ് നഗരം, ദുര്‍ബല വിഭാഗങ്ങള്‍ക്കായി ദശലക്ഷം പാര്‍പ്പിട പദ്ധതി, റവന്യൂ അദാലത്ത് തുടങ്ങിയവ കെ എം മാണിയുടെ സംഭാവനകളാണ്.

കയര്‍കശുവണ്ടി തൊഴിലാളികള്‍ക്ക് ക്ഷേമനിധി, സ്വകാര്യ കോളേജ് അധ്യാപകര്‍ക്ക് പെന്‍ഷന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത ഇന്‍ഷുറന്‍സ്, മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് കാലാവധി മുപ്പതുവര്‍ഷമാക്കല്‍, വികലാംഗര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നേരിട്ട് നിയമനം, അഗതികള്‍ക്ക് പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, അഭിഭാഷകര്‍ക്കും ഗുമസ്തര്‍ക്കും പെന്‍ഷന്‍, സൗജന്യ നിയമസഹായത്തിന് ലീഗല്‍ സര്‍വീസ് അതോറിറ്റി, സ്വയംസംരഭക മിഷന്‍ തുടങ്ങി നിരവധി പദ്ധതികളാണ് തന്റെ ബഡ്ജറ്റുകളിലൂടെ മാണി നടപ്പാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, K.M.Mani, Mani magic in welfare projects 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal