Follow KVARTHA on Google news Follow Us!
ad

കേരളത്തെ കുറിച്ച് അമിത്ഷാ കള്ളം പടച്ചുവിടുന്നു; 525 ആള്‍ക്കൂട്ട കൊലപാതകങ്ങളെന്ന ഷായുടെ വാദം അതിശയകരം: കോടിയേരി

കേരളത്തില്‍ 525 ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നുവെന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസംഗം അതിശയകരമാണെന്നും Kerala, kasaragod, News, Kodiyeri Balakrishnan, Trending, Election, Kodiyeri against Amith shah
കാസര്‍കോട്: (www.kvartha.com 17.04.2019) കേരളത്തില്‍ 525 ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നുവെന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസംഗം അതിശയകരമാണെന്നും ഏതൊക്കെയാണ് ഈ സംഭവങ്ങളെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് പ്രസ് ക്ലബിന്റെ മീഡിയ ഫോര്‍ ദ പീപ്പിള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ കേരളത്തില്‍ നടന്നതായി അറിവില്ല. ഒന്നോ രണ്ടോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് അഖിലേന്ത്യാ അധ്യക്ഷന്‍ നുണ പറയുകയാണ്. ഈ സംഭവങ്ങള്‍ ഏതൊക്കെയാണെന്ന് അദ്ദേഹമല്ലെങ്കില്‍ ബിജെപി സംസ്ഥാന കമ്മിറ്റി പറയണം. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് വൈര്യനിര്യാതന ബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചുവെന്ന അമിത്ഷായുടെ വാദം അടിസ്ഥാന രഹിതമാണ്. ഓഖി ദുരന്തമുണ്ടായപ്പോള്‍ സംസ്ഥാനം 7,340 കോടി രൂപയുടെ പ്രത്യേക സഹായം ആവശ്യപ്പെട്ടപ്പോള്‍ 133 കോടി മാത്രം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈന്യത്തിന്റെയും ഹെലികോപ്ടറിന്റെയും നാവികനേസയുടെയും ചെലവെന്ന് പറഞ്ഞ് 23.3 കോടി രൂപ തിരിച്ചുവാങ്ങി. പ്രളയദുരന്തമുണ്ടായപ്പോള്‍ നല്‍കിയ അരിയുടെ തുക കേന്ദ്രം നല്‍കിയ സഹായത്തില്‍ നിന്ന് വെട്ടികുറച്ചു.

യു എ ഇ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ 7,000 കോടി രൂപയുടെ സഹായം വാങ്ങാന്‍ അനുവദിച്ചില്ല. വിവിധ രാജ്യങ്ങളില്‍ മലയാളികള്‍ നല്‍കാന്‍ തയ്യാറായ സഹായം സ്വീകരിക്കാന്‍ മന്ത്രിമാരെ പോകാനും അനുവദിച്ചില്ല. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പാലക്കാട് കോച്ച് ഫാക്ടറിയും ചേര്‍ത്തല വാഗണ്‍ ഫാക്ടറിയും നടപ്പാക്കാന്‍ ബി ജെ പി സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, News, Kodiyeri Balakrishnan, Trending, Election, Kodiyeri against Amith shah
  < !- START disable copy paste -->