Follow KVARTHA on Google news Follow Us!
ad

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പണമില്ല; ബംഗാളിലെ മുന്‍ സിപിഎം മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് സി പി എം കേരള ഘടകം

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പണമില്ലാത്തതിനെ തുടര്‍ന്ന് ബംഗാളിലെ Kochi, News, Facebook, Politics, Lok Sabha, Election, West Bengal, Economic Crisis, Kerala,
കൊച്ചി: (www.kvartha.com 17.04.2019) തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പണമില്ലാത്തതിനെ തുടര്‍ന്ന് ബംഗാളിലെ മുന്‍ സിപിഎം മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് സി പി എം കേരള ഘടകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പശ്ചിമ ബംഗാളിലെ തീപ്പൊരി നേതാവും ബംഗാളിലെ സി.പി.എം മന്ത്രിസഭയില്‍ അംഗവുമായിരുന്ന ഡബലിന ഹിമ്പാമിന് വേണ്ടിയാണ് സി പി എം കേരള ഘടകത്തിന്റെ ഫേസ്ബുക്കിലൂടെയുള്ള സഹായാഭ്യര്‍ത്ഥന.

പഞ്ചായത്ത് തലം മുതല്‍ പ്രവര്‍ത്തിച്ച് അനുഭവ സമ്പത്ത് നേടിയ നേതാവാണ് ഡബലിന ഹിമ്പാം. ഈ വര്‍ഷമാദ്യം ബംഗാളിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് ലക്ഷക്കണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് തീപ്പൊരി പ്രസംഗം നടത്തിയ നേതാവ് എന്ന വിശേഷണവും ഇവര്‍ക്ക് നന്നായി ചേരും. ഝാര്‍ഗ്രാം മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥിയാണ് ഇത്തവണ ഡബലിന ഹിമ്പാം .

Kerala CPM softens stance to West Bengal unit, Kochi, News, Facebook, Politics, Lok Sabha, Election, West Bengal, Economic Crisis, Kerala

മാവോയിസ്റ്റ് സ്വാധീനം ഏറെയുള്ള പ്രദേശങ്ങളിലടക്കം ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഡബലിന ഹിമ്പാം സാധാരണക്കാരുടെ ശബ്ദം ലോക്‌സഭയിലെത്തിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോള്‍ സി പി എം. അതുകൊണ്ടുതന്നെ ഡബലിന ഹിമ്പാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണച്ചിലവിലേക്ക് കേരളത്തിലുള്ള സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിച്ചാണ് ഫേസ്ബുക്ക് പോസ്റ്റുമായി പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്.

ബംഗാളില്‍ ഒരുകാലത്ത് ഏറെ ശക്തമായി നിലകൊണ്ട സി പി എം അടുത്ത കാലത്തായി തകര്‍ച്ചയിലായിരുന്നു. സാമ്പത്തികമായും പാര്‍ട്ടി ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇത്തരമൊരു ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസുകള്‍ വാടകയ്ക്ക് നല്‍കുന്നതായുള്ള റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സിപിഐ (എം) ഝാര്‍ഗ്രാം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സഖാവ് ഡബലിന ഹിമ്പാം (ബംഗാളിലെ മുന്‍മന്ത്രി കൂടിയായിരുന്നു അവരെന്ന് അറിയുക ). അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടക്ക് -

തരൂര്‍ മീന്‍ മാര്‍ക്കറ്റിന്റെ സെറ്റിട്ടു മീന്‍ തൊടുന്നതും - ഹേമമാലിനി ഹെലികോപ്റ്ററില്‍ വന്നു കച്ചി വെട്ടുന്നതും ഒക്കെ നടക്കുന്ന ഇതേ തെരഞ്ഞെടുപ്പില്‍ തന്നെ.

പറ്റുമെങ്കില്‍ സഖാവ് ഹെമ്പ്രമിന്റെ പ്രചാരണത്തിന് സംഭാവന ചെയ്യുക. കോര്‍പറേറ്റ് പണവും അജ്ഞാതമായ ഇലക്ട്രല്‍ ബോണ്ടുകളും ഈ പാര്‍ട്ടിക്കില്ല . അവര്‍ക്കു നമ്മുടെ സഹായം ആവശ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala CPM softens stance to West Bengal unit, Kochi, News, Facebook, Politics, Lok Sabha, Election, West Bengal, Economic Crisis, Kerala.