» » » » » » » » » » » » » കാമസൂത്ര നടി സൈറ ഖാന്‍ അന്തരിച്ചു; ഒരിക്കലും വിചാരിക്കാത്ത മരണമെന്ന് രൂപേഷ് പോള്‍

മുംബൈ: (www.kvartha.com 22.04.2019) മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്ര 3ഡി എന്ന ചിത്രത്തിലെ നടി സൈറ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇറോട്ടിക് ഡ്രാമയായ കാമസൂത്ര 3ഡി 2013 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഒരിക്കലും വിചാരിക്കാത്ത മരണമെന്നായിരുന്നു സൈറയുടെ വിയോഗത്തെക്കുറിച്ച് സംവിധായകന്‍ രൂപേഷ് പോള്‍ പ്രതികരിച്ചത്. വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. മികച്ച അഭിനേത്രിയാണ് സൈറ. എന്നാല്‍ അവരുടെ കഴിവിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. അത് തികച്ചും വേദനാജനകമാണ്. സൈറയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും രൂപേഷ് പറഞ്ഞു.

Kamasutra 3D actress Saira Khan dies of cardiac arrest, Mumbai, News, Actress, Bollywood, Cinema, Hospital, Treatment, Dead, Obituary, National

നടി ഷെര്‍ലിന്‍ ചോപ്രയ്ക്ക് പകരമായാണ് സൈറ കാമസൂത്രയില്‍ അഭിനയിച്ചത്. മുസ്ലീം യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വന്ന ഒരു പെണ്‍കുട്ടിയാണ് സൈറ. അതിനാല്‍ ഇത്തരത്തിലുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നു. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സൈറ അഭിനയിക്കാന്‍ എത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ സൈറക്ക് സാധിച്ചു എന്നും രൂപേഷ് കൂട്ടിച്ചേര്‍ത്തു.

ബോളിവുഡില്‍ ചില പ്രാദേശിക സിനിമകള്‍ ചെയ്തശേഷമാണ് സൈറ ഖാന്‍ കാമസൂത്രയില്‍ അഭിനയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kamasutra 3D actress Saira Khan dies of cardiac arrest, Mumbai, News, Actress, Bollywood, Cinema, Hospital, Treatment, Dead, Obituary, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal