Follow KVARTHA on Google news Follow Us!
ad

കൊളംബോയിലെ സ്‌ഫോടനത്തിന് ശേഷം ചാവേറുകള്‍ ഇന്ത്യയിലേക്ക് കടക്കുന്നതായി സൂചന, ലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കി

ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തെ ഞെട്ടിച്ച കൊളംബോയിലെ സ്‌ഫോടനത്തിന് ശേഷം ചാവേറുകള്‍ Indian Coast Guard beefs up surveillance after Sri Lanka blasts
കൊളംബോ: (www.kvartha.com 22.04.2019) ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തെ ഞെട്ടിച്ച കൊളംബോയിലെ സ്‌ഫോടനത്തിന് ശേഷം ചാവേറുകള്‍ ഇന്ത്യയിലേക്ക് കടക്കുന്നതായി സൂചന. ഇതേതുടര്‍ന്ന് ലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കി. സ്‌ഫോടനം നടത്തിയവര്‍ സമുദ്രാതിര്‍ത്തി വഴി രക്ഷപ്പെട്ടേക്കും എന്ന വിവരത്തെ തുടര്‍ന്നാണ് ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കിയത്.
Representative Image
നിരീക്ഷണകപ്പലുകളും ആളില്ലാ വിമാനങ്ങളും സമുദ്രാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്‌ഫോടന പരമ്പരകളില്‍ 290ഓളം പേര്‍ മരിച്ചതിന് പിന്നാലെയാണ് ഇന്ത്യയും ജാഗ്രത ശക്തമാക്കിയത്.

സ്‌ഫോടനത്തിന് ശേഷം ഒളിവില്‍ പോയ ചാവേറുകള്‍ ഇന്ത്യയിലേക്ക് കടന്നിരിക്കാം എന്ന് അഭ്യൂഹമുണ്ടായിരുന്നു. ദക്ഷിണ കൊളംബോയിലെ പാണ്ടുറ എന്ന സ്ഥലത്തെ രഹസ്യതാവളത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി നടന്ന ആസൂത്രണത്തിനും തയ്യാറെടുപ്പുകള്‍ക്കും ഒടുവിലാണ് കൊളംബോ സ്‌ഫോടന പരമ്ബരകള്‍ അരങ്ങേറിയതെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. 2.10 കോടി ജനങ്ങളുള്ള ശ്രീലങ്കയില്‍ ആറ് ശതമാനം മാത്രമാണ് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ സാന്നിധ്യം. മുന്‍കാലങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ രാജ്യത്ത് ഒറ്റപ്പെട്ട അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ക്രൂരമായ മനുഷ്യഹത്യ നടക്കുന്നത് ഇതാദ്യമായാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sri Lanka, World, News, India, Indian Coast Guard beefs up surveillance after Sri Lanka blasts